കോഴിക്കോട്: കെഎസ്ആര്‍ടിസി തിരുവമ്പാടി ഡിപ്പോയില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്കുള്ള ബസിലെ സ്ഥിരം യാത്രക്കാരായവരുടെ വാട്‌സ്അപ്പ് കൂട്ടായ്‌മ ശ്രദ്ധേയമാവുന്നു. ബസിലെ സ്ഥിരം യാത്രക്കാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ അസിസ്റ്റന്റുമായ പി.എം. ഉസ്മാന്‍കോയക്ക് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി യാത്രയയപ്പ് നല്‍കി.
വാട്‌സ്അപ്പ് കൂട്ടായ്‌മയായ കെയുആര്‍ടിസി മുക്കത്തിന്റെ നേതൃത്വത്തില്‍ ബസില്‍ വെച്ചാണ് യാത്രയയപ്പ് നല്‍കിയത്. ചടങ്ങില്‍ സി.എം. ലത്തീഫ്, രതീഷ്‌കുമാര്‍, എന്‍. അനീഷ്, സി.എം. ഷഫീന്‍, എന്‍.കെ. വേണുഗോപാല്‍, റൈന എന്നിവര്‍ സംസാരിച്ചു.
















