കോഴിക്കോട്: ശരിതെറ്റുകള്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് ധാര്‍മ്മിക വിദ്യാഭ്യാസം നല്‍കണമെന്ന് ബാലഗോകുലം സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു. ബാലഗോകുലം കോഴിക്കോട് മഹാനഗരം ജില്ലാ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലഹരിയുടെയും ഇ-ലഹരിയുടെയും ലോകത്താണ് ഇന്നത്തെ യുവതലമുറ. ഇവരെ നേര്‍വഴിക്ക് നയിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനും ബാലഗോകുലത്തിനുമുണ്ട്. ഇതിനായി ധര്‍മ്മത്തിലൂന്നിയ അറിവുപകര്‍ന്നുനല്‍കണം. ധര്‍മ്മത്തിന് നിരക്കുന്നതും നിരക്കാത്തതും എന്തെന്ന് കൃത്യമായി പറഞ്ഞു കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.സി. റോഡ് ഗവ.എല്‍പി സ്‌കൂളില്‍ നടന്ന സമ്മേളനം ഒളിംപിക് അസോസിയേഷന്‍ ഓള്‍ഇന്ത്യ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് വിജയി എന്‍. അനുഗ്രഹ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം കോഴിക്കോട് മഹാനഗരം അദ്ധ്യക്ഷന്‍ സുരേന്ദ്രനാഥ് കണിയാണ അധ്യക്ഷത വഹിച്ചു. മേഖലാ കാര്യദര്‍ശി രാധാകൃഷ്ണന്‍ ഉണ്ണികുളം, ജില്ലാ രക്ഷാധികാരി വി. ജയരാജ്, ജില്ലാ കാര്യദര്‍ശി പി. ജിജേഷ്, ഇ. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
















