കാസര്‍കോട്: കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയുടെ പേര് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് എന്ന് ഔദ്യോഗിക പുനര്‍നാമകരണം ചെയ്ത് സര്‍ക്കാര്‍ ഉത്തരവായി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ പരിധിയില്‍പെടുന്ന ബോര്‍ഡിന്റെ ജില്ലാ കാര്യാലയം കണ്ണൂര്‍ താളിക്കാവ് റോഡിലെ അശോക ബില്‍ഡിങ്ങിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഈ പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികള്‍ക്ക് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 04972 970272.
പ്രതികരിക്കാൻ ഇവിടെ എഴുതുക: