കാഞ്ഞങ്ങാട്: അതിപുരാതനമായ കാഞ്ഞങ്ങാട് കണ്ണംപാത്തി തറവാട്ടില്‍ കുടുംബാംഗത്തിന്റെ മരണത്താല്‍ ഉണ്ടായ പുല നിമിത്തം നിര്‍ത്തി വെച്ച അഷ്ടമംഗല്യ പ്രശ്നം 6ന് പുനരാരംഭിക്കുന്നു. ഇതേ വരെ നടന്ന പ്രശ്ന ചിന്തയില്‍ മുന്‍കാലങ്ങളില്‍ മടിയന്‍ കൂലോത്തേക്ക് കൊണ്ടുപോയ കലശ സമര്‍പ്പണം പുനഃസ്ഥാപിക്കണമെന്ന് കാണുകയുണ്ടായി. ഒരു നൂറ് കൊല്ലങ്ങള്‍ക്ക് മുമ്പ് വരെ കാഞ്ഞങ്ങാട് ദേശത്തിന്റെ കലശമായി നിലാങ്കര കളരിയില്‍ നിന്നും കണ്ണംപാത്തി തറവാട്ടുകാര് കലശം കൊണ്ടു പോയിരുന്നു.
ഇത് ചില ബാഹ്യശക്തികളുടെ ആക്രമണത്തില്‍ തട്ടിയെടുക്കപ്പെട്ടത് നിമിത്തം നിലച്ച് പോവുകയാണുണ്ടായത്. ഇത് പുനഃസ്ഥാപിക്കണമെന്ന് പ്രശ്നചിന്തയില്‍ കാണുകയും ഇന്നത്തെ സാഹചര്യത്തില്‍ ഇതിന്റെ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ അന്നേ ദിവസം പ്രശ്നസന്നിധിയില് ബന്ധപ്പെട്ട ക്ഷേത്രേശന്മാരുടെയും ഭാരവാഹികളുടെയും പ്രാദേശികമായ സമുദായ ക്ഷേത്ര പ്രതിനിധികളുടെയും മറ്റ് തറവാട് പ്രതിനിധികളുടെയും യോഗം ആറിന് രാവിലെ 10 മണിക്ക് ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: