കാഞ്ഞങ്ങാട്: ചരിത്രമുറങ്ങുന്ന ഹൊസ്ദുര്‍ഗ് കോട്ടയിലേക്ക് സ്വാഗതമരുളുന്നത് മാലിന്യക്കൂമ്പാരം. ജില്ലാ ഹോമിയോ ആശുപത്രിക്കും സമീപത്താണ് മാലിന്യക്കൂമ്പാരം കുമിഞ്ഞു കൂടിയിരിക്കുന്നത്.
കാക്കയും പരുന്തും മറ്റും മാലിന്യങ്ങള്‍ കൊത്തിയെടുത്ത് സമീപത്തെ കിണറിലും കുളത്തിലും വീട്ടുമുറ്റത്തും കൊണ്ടിടുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടു. മാലിന്യത്തിന്റെ ദുര്‍ഗ്ഗന്ധവും കൊതുക് ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. പരിസരത്തുളളവര്‍ വാര്‍ഡ് കൗണ്‍സിലറോടും നഗരസഭ അധികതൃതരോടും നേരിട്ട് പരാതി പറഞ്ഞിട്ടും നടപടിയൊന്നും എടുത്തില്ലെന്നാണ് പറയുന്നത്. രാത്രി കാലങ്ങളില്‍ മദ്യപന്മാരുടെ ശല്യവും ഏറിയാതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
മദ്യപാന്മാര് മദ്യക്കുപ്പി പലസ്ഥലങ്ങളിലും വലിച്ചെറിഞ്ഞ് വഴിയാത്ര തന്നെ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഹോമിയോ ആശുപത്രിയിലെത്തുന്ന രോഗികളും തൊട്ടടുത്ത ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തരുമാണ് ഇതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: