കരുനാഗപ്പള്ളി: പുതിയകാവ് സെന്റ് ഗ്രിഗോറിയസ് എല്‍പിഎസില്‍ സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രവേശനോത്സവ ഭാഗമായി നടന്ന സമ്മേളനം വാര്‍ഡ് മെമ്പര്‍ സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രമ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഠനോപകരണങ്ങളുടെ വിതരണം ജന്മഭൂമി ജില്ലാ മാര്‍ക്കറ്റിംഗ് മാനേജര്‍ വി. രവികുമാര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയശ്രീ, പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘടനാ പ്രസിഡന്റ് പി.കെ.അനില്‍, നഴ്‌സറി സ്‌കൂള്‍ എച്ച്.എം ബിജിവര്‍ഗീസ്, സ്‌കൂള്‍ മാനേജര്‍ ഡി. ജോര്‍ജ്ജ്, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
















