കൊച്ചി: ബീഫ് വേണ്ടെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് ജയ്റാം രമേശ്. കശാപ്പിനുള്ള കന്നുകാലി വില്‍പ്പന നിയന്ത്രണത്തെ പിന്തുണച്ച അദ്ദേഹം ഇക്കാര്യത്തില്‍ എ. കെ. ആന്റണിയേയും കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിനേയും പരോക്ഷമായി തള്ളി.
കൊച്ചിയില്‍ പാര്‍ട്ടി പരിപാടികള്‍ക്ക് എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ പി. സി. ചാക്കോ, ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍, ടി. ജെ. വിനോദ് എന്നിവരെ അടുത്തിരുത്തിയായിരുന്നു ജയ്റാം രമേശിന്റെ വിശദീകരണം.
















