കോഴിക്കോട്: എയിംഫില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എബിവിപി പ്രവര്‍ത്തകര്‍ സത്യഗ്രഹസമരം ആരംഭിച്ചു. എയിംഫില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് എബിവിപി ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗങ്ങളായ ഭവ്യ, ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ സമരം നടന്നത്. എബിവിപി ജില്ലാ കണ്‍വീനര്‍ അമല്‍രാജ് സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ. കെ മനോജ് സംസാരിച്ചു.
എയിംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെ.കെ. മനോജ് ആവശ്യപ്പെട്ടു. അംഗീകാരമുണ്ടെന്ന് കാണിച്ച് കോഴ്‌സ് ഫീ ഇനത്തില്‍ ലക്ഷങ്ങളാണ് സ്ഥാപന അധികൃതര്‍ തട്ടിയെടുത്തത്. വിദ്യാര്‍ത്ഥികളുടെ പണവും പിടിച്ചുവെച്ച സര്‍ട്ടിഫിക്കറ്റുകളും തിരിച്ചു നല്‍കാന്‍ സ്ഥാപന അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എയിംഫില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം മൂന്നു ദിവസം പിന്നിട്ടതോടെ സമരത്തിന് പിന്തുണ ഏറുകയാണ്. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യമുരളി സമര പന്തലിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
















