പത്തനംതിട്ട: നാട്ടുകാരുടെ ഉപരോധത്തിനിടെ മധുമലയില് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാല തുറന്നു. തപസ്യ ഹോളോബ്രിക്സിന്റെ കെട്ടിടത്തിലാണ് ഇന്നലെ രാവിലെ 11 മണിയോടെ കച്ചവടം ആരംഭിച്ചത്. ഇവിടേക്ക് മദ്യക്കുപ്പികള്‍ രഹസ്യമായി എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. മദ്യവില്‍പ്പനശാലയുടെ ബോര്‍ഡ് വെക്കാതെയാണ് കച്ചവടം. മദ്യവുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞിട്ട് മുദ്രാവാക്യം വിളിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ മദ്യം വാങ്ങി പുറത്തേക്കു വന്നു. ഇതു കണ്ട് പ്രകോപിതരായ സ്ത്രീകളകടക്കമുളള സമരക്കാര്‍ മഴ വകവെക്കാതെ വെട്ടിപ്രം പൂക്കോട് റോഡുപരോധിച്ചു.
കെട്ടിടത്തിന്റെ കവാടം നാട്ടുകാര്‍ രാപ്പകല്‍ ഉപരോധിക്കുന്നതിനാല്‍ ഇവിടേക്ക് വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയില്ലായിരുന്നു. ഹോളോ ബ്രിക്സ് കമ്പനിയുടെ വാഹനം മാത്രമാണ് അകത്തേക്ക് കടത്തിവിട്ടത്. ഇതില്‍ മദ്യക്കുപ്പികള്‍ രഹസ്യമായി എത്തിക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. ഇത് നിയമവിരുദ്ധമാണെന്ന് സമരസമിതി ആരോപിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ബി. സത്യന്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം. എസ്. സിജു, ജയ്മോന്, സീമ സജി എന്നിവരും ഉപരോധത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടറെ വിവരമറിയച്ചതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രതിഷേധ യോഗത്തില്‍ എം.ബി. സത്യന്, എം.കെ. ശ്രീലാല്‍, കെ. ചക്രപാണി, ഫാ. സോജി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: