കൊച്ചി: ബിജെപിക്കെതിരേ മഹാ സഖ്യം വിഷമമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ്. സക്രിയമായ സുശക്തമായ പ്രതിപക്ഷം വേണമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്നത്തെ അവസ്ഥയില്‍നിന്ന് മെച്ചപ്പെടുമെന്ന് കരുതുന്നു, വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും തമ്മില്‍ രാഷ്‌ട്രീയ ഭിന്നതയേ ഉള്ളു. ബിജെപിയുമായി മാത്രമാണ് കോണ്‍ഗ്രസിന് ആദര്‍ശ ഭിന്നതയുള്ളത്, ജയ് റാം വിശദീകരിച്ചു.
കോണ്‍ഗ്രസാണ് ഇപ്പോഴും മുഖ്യ പാര്‍ട്ടി. കോണ്‍ഗ്രസ് പല പാര്‍ട്ടികള്‍ക്കും ജന്മം നല്‍കിയ പാര്‍ട്ടിയാണ്. സിപിഎം നേതാവ് ഇഎംഎസ് മുമ്പ് കോണ്‍ഗ്രസ് നേതാവയിരുന്നു. മൂന്നുവര്‍ഷം പിന്നിട്ട മോദി സര്‍ക്കാര്‍ എല്ലാ തരത്തിലും പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
















