കൊച്ചി: ഉദ്ഘാടനത്തിന് മുന്നോടിയായി കൊച്ചി മെട്രോ റെയില്‍ ഒന്നാം റീച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ആലുവ മുതല്‍ പേട്ട വരെയുള്ള ഭാഗങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്ന മുഖ്യമന്ത്രി മെട്രോ ട്രെയിനില്‍ യാത്ര ചെയ്തു. പാലാരിവട്ടത്തുനിന്ന് ആലുവ വരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്.
ജൂണ്‍ 17 നാണ് മെട്രോ ഉദ്ഘാടനം.
















