കോട്ടയം: റെയിൽവേ ക്രോസിനടുത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്തെ പ്രശ്സ്തമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ വിജയകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്.
തെള്ളകം കാരിത്താസ് റെയിൽവേ ക്രോസിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി രക്തക്കറ പൂണ്ട മാരുതി ബ്രീസ കാറും കണ്ടെത്തിയിട്ടുണ്ട്.
കാറിന്റെ താക്കോൽകൂട്ടം റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെടുത്തു.
പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയിക്കുന്നു.
















