കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്കിലെ യാത്രയുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനായി കേരളാസ്റ്റേറ്റ് െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ജില്ലാ കമ്മറ്റി നാളെ രാവിലെ 11ന് അണങ്കൂര്‍ ബസ് ഉടമസ്ഥസംഘം ജില്ലാ കമ്മറ്റി ഓഫീസില്‍ ടേബിള്‍ടോക്ക് സംഘടിപ്പിക്കുന്നു.
വിദ്യാര്‍ത്ഥികളും ബസ്ജീവനക്കാരും തമ്മിലുള്ള ബന്ധം ഈ അധ്യയന വര്‍ഷം ഊഷ്മളമാക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികള്‍, മോട്ടോര്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ബസ്ഉടമകളുടെ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രസ്ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന് രാവണീശ്വരം ടേബിള്‍ ടോക്കില്‍ മോഡറേറ്ററാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: