കാസര്‍കോട്: മഴ മാറിനിന്ന പകലില്‍ വാക്കുകള്‍ പൂക്കുന്ന വിദ്യാലയങ്ങളില്‍ ആദ്യാക്ഷരം തേടിയെത്തിയ കുഞ്ഞുങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി പ്രവേശനോത്സവം. കാസര്‍കോട് ജില്ലയിലെ 517 സ്കൂളുകളിലാണ് നിറപകിട്ടാര്ന്നതും ആഘോഷകരവുമായ സ്വീകരണമൊരുക്കി പ്രവേശനോത്സവം സംഘടിപ്പിച്ചത്.
പ്രവേശനോത്സവത്തിന്െ്റ ജില്ലാതല ഉദ്ഘാടനം കുമ്പള പഞ്ചായത്തിലെ പേരാല്‍ ജി ജെ ബി സ്കൂളില്‍ നടത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയില്‍ വര്‍ണാഭമായ ഘോഷയാത്രയോടെയാണ് പ്രവേശനോത്സവത്തിന് വിദ്യാലയങ്ങളില്‍ തുടക്കം കുറിച്ചത്. സ്കൂളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ വേഷങ്ങളില്‍ അണിനിരന്നപ്പോള്‍ ഒരു നാടിന്റെ കൂട്ടായ്മകൂടി ദൃശ്യമായി.
ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ സ്കൂള്‍ എന്ന നിലയിലാണ് ജിജെബി സ്കൂളിനെ ജില്ലാതല പ്രവേശനോത്സവം നടത്തുവാന്‍ തെരഞ്ഞെടുത്തത്.
എസ്എസ്എ യുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം പി.ബി.അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കളക്ടര്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ഡി ഇ ഒ ഇന്‍ചാര്‍ജ് നാഗവേണിയും പാഠപുസ്തകങ്ങളുടെ വിതരണം ഡിഎഫ്ഒ വേണുഗോപാലും നിര്‍വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരീകാക്ഷ ഭക്ഷണപാത്രവും കുമ്പള ്രഗാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എ.കെ.ആരീഫ് യൂണിഫോമും വിതരണം ചെയ്തു. കുട്ടികള്‍ക്കുള്ള കസേരകളുടെ വിതരണം വി.പി അബ്ദുള്‍ ഖാദര്‍ ഹാജിയും നിര്‍വഹിച്ചു. ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ജനാര്‍ദന, കുമ്പള എ ഇ ഒ കൈലാസ മൂര്‍ത്തി, കുമ്പള ബി.പി.ഒ എന്‍.കുഞ്ഞികൃഷ്ണന്, സ്കുള് ഹെഡ്മാസ്റ്റ്ര് സി.എം രാജേശ്വര, എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്കുമാര്‍ സ്വാഗതവും ജി ജെ ബി സ്കൂള്‍ പിടിഎ പ്രസിഡന്‍്റ് മുഹമ്മദ് പേരാല്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ആര്.കെ കൗവായി അവതരിപ്പിച്ച മാജിക് ഷോ കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയായി.
കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗവ; യു പി സ്കൂളില്‍ നടന്ന സ്കൂള്‍ പ്രവേശനോത്സവം നവാഗതര്‍ക്കു നവ്യാനുഭവമായി. വര്‍ണ മുത്തുക്കുടകളും ബലൂണുകളും കൈയിലേന്തി ബാന്‍ഡ്മേളത്തിന്റെ അകമ്പടിയോടെ കുട്ടികളും രക്ഷിതാക്കളും നടത്തിയ ഘോഷയാത്ര അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെയും ഉത്സവാമായി മാറി.
ഇത്തവണ ഒന്നാം തരത്തില്‍ 78 കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ സ്കൂളിലെത്തി. മറ്റു ക്ലാസ്സുകളിലായി 142 കുട്ടികളും പുതുതായി സ്കൂളിലെത്തി.
നഗരസഭാ കൗണ്‍സിലര്‍ പി.രമേശന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സുരേന്ദ്രന് അധ്യകഷനായി. നഗരസഭാംഗം കെ സന്ധ്യഷെട്ടി, എം പിടിഎ പ്രസിഡന്റ് മൈമൂന, കെ.വേണുഗോപാലന്‍, ഇ.പി.ശോഭകുമാരി, കെ.സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപകന് യു.രമ സ്വാഗതവും സി.ചന്ദ്രന് നന്ദിയും പറഞ്ഞു.
ഉദുമ: പനയാല്‍ നെല്ലിയെടുക്കം ഗവ.എല്‍ പി സ്കൂള്‍ പ്രവേശനോത്സവം പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം പി.കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പിടിഎ പ്രസിഡന്റ് മനമോഹന അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി ചെയര്മാന് വാസുദേവ പനയാല്‍, വൈസ് ചെയര്മാന്മാരായ എന്‍.അച്ചുതന്, ശാന്തയ്യ, വസന്ത നെല്ലിയടുക്കം, രാജന് ചന്ദ്രപുരം, അഡ്വ. മണികണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു.
പാഠപുസ്ത കങ്ങളുടെ വിതരണം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘട പ്രസിഡന്റ് വൈ.കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ബട്ടത്തൂര്‍ വിട്ടോ ഫ്രണ്ട്സ് ക്ലബ്ബ്, രഞ്ജിനി കളിങ്ങോത്ത്, വീര കേസരി ക്ലബ്ബ്, വ്യക്തികള്‍ വിവധ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്ക് പായസ വിതരണവും നടത്തി. പ്രധാനധ്യാപിക വി.വി.നാരായണി സ്വാഗതവും ഭാരതി നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റ് ആനന്ദാശ്രമം റോട്ടറി സ്പെഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവം നടത്തി.
ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ബീന സുകു, സ്റ്റാഫ് സെക്രട്ടറി പി.പ്രീതി, ആര്.ഷൈന, ടി.സന്ധ്യ, കെ.ജി.ഗീത, പി.വി.സബിത, എന്‍.വി.ബീന, പി.വി.ഗീത, കുസുമകുമാരി, ശരണ്യ, നിഷ, ദേവകി, ഗീത എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: