തിരുവല്ല: നഗരത്തിലെ ബി വണ്‍–ബി വണ്‍ റോഡ് ചെളിക്കുളമായതോടെ ആശുപത്രിയാത്രികരടക്കം വലയുന്നു. ബൈപ്പാസ് നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതിനാലാണ് ഇവിടെ മണ്ണിട്ട് നികത്തി ടാറിംഗ് നടത്താന്‍ സാധ്യമാകാത്തത്. ഈ ഭാഗത്തുകൂടി കാല്‍നടയാത്ര പോലും ദുസ്സഹമാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഓട്ടേറെ ഇരുചക്ര വാഹന യാത്രക്കാര്‍ തെന്നിവീണു.
കാലവര്‍ഷം കനത്തതോടെ പ്രദേശം പൂര്‍ണമായി ചെളിക്കുളമായ അവസ്ഥയാണ്. കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ വാഹനങ്ങള്‍ തെന്നിമാറുന്നതും പതിവാണ്. ബൈപാസ് നിര്‍മാണത്തിനായി റോഡ് ഉയര്‍ത്തുന്നതിനാല്‍ ഇവിടേയ്ക്കാണ് വെള്ളം ഒഴികിവരുന്നത്.
കാലവര്‍ഷം തുടങ്ങിയതോടെ മണ്ണു കുതിര്‍ന്നു റോഡിലൂടെ നിരന്നൊലിക്കുകയും ചെയ്തു. ടികെ റോഡില്‍ നിന്നു നഗരത്തിലേക്കുള്ള പ്രധാന വഴിയാണിത്. സ്വകാര്യ ബസ് സ്റ്റാന്ഡുള്പ്പെടെയുള്ളിടത്തേക്ക് വാഹനം എത്താനുള്ള പ്രധാന പാതകൂടിയാണിത്.മഴ ശക്തിയായി പ്രദേശം ചെളിക്കുളമായതോടെ ടികെ റോഡില്‍ നിന്ന് എംസി റോഡിലേക്കു പ്രവേശിക്കുക ബുദ്ധിമുട്ടാണ്. വൈഎംസിഎ ജംക്ഷനില്‍ വാഹനങ്ങളുടെ അശാസ്ത്രീയ പാര്‍ക്കിങ് മൂലം പലപ്പോഴും കുരുക്കുണ്ട്. ടികെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു സൂഗമമായ ഗതാഗതത്തിനു തടസമാകുന്നുണ്ട്. സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്പില് ഒ!ാട്ടോറിക്ഷകളുടെ പാര്‍ക്കിങ്ങും ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്.ഓട്ടോകള്‍ ദിശതെറ്റിച്ചു തിരിയുന്നതും ടികെ റോഡില്‍ തടസ്സം സൃഷ്ടിക്കുന്നു. വൈഎംസിഎ വളവില്‍ കെഎസ്ടിപിയുടെ നിര്‍മാണ സാമഗ്രികള്‍ സംരക്ഷിക്കുന്നതും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
ബി വണ്‍–ബി വണ്‍ റോഡിന്റെ നിര്‍മാണം ഇനിയും നീളുന്ന സ്ഥിതിയാണ്. മഴക്കാലത്ത് ഇവിടെ പണികള്‍ നടത്തുന്നതു യാത്ര ദുഷ്കരമാക്കുകയും അപകടങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.കഴിഞ്ഞ മഴക്കാലത്തും പ്രദേശത്ത് ഇതേസ്ഥിയായിരുന്നു.മന്ത്രിയടക്കമുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ചിരുന്നെങ്കിലും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: