കോഴിക്കോട്: കുടുംബജീവിതത്തെ തകര്‍ക്കുന്ന രീതിയിലേക്ക് ആളുകളില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചതായി അസി. പോലീസ് കമ്മീഷണര്‍ ഇ.പി. പൃഥ്വിരാജ്. പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നടന്ന വാഹന റാലി ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിച്ചു. അന്യസംസ്ഥാന തൊഴിലാളികളാണ് നിരോധിത ലഹരി ഉത്പന്നങ്ങളുടെ കൈമാറ്റത്തിന് പിന്നില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കൗണ്‍സിലര്‍ ലളിതാപ്രഭ, അനന്ദരാമചൗഹാന്‍, ബ്രഹ്മകുമാരി ജലജാബഹന്‍, ബ്രഹ്മകുമാരി ഷീജ ബഹന്‍ എന്നിവര്‍ സംസാരിച്ചു. പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി മോട്ടോര്‍ വാഹന റാലി, ചിത്രപ്രദര്‍ശനം, വിഡിയോ ഷോ എന്നിവ നടത്തി.
ബ്രഹ്മകുമാരീസ് അശോകപുരം കേന്ദ്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി അസി. പോലീസ് കമ്മീഷണര്‍ ഇ.പി. പൃഥ്വിരാജ് ഫഌഗ് ഓഫ് ചെയ്തു. ഇന്ന് രാവിലെ 11 മുതല്‍ ലഹരി പ്രദര്‍ശനങ്ങളുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് ചിത്രപ്രദര്‍ശനം പാളയം ബസ് സ്റ്റാന്റില്‍ നടക്കും.
കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, റോട്ടറി ക്ലബ് കാലിക്കറ്റ് ബീച്ച് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പുകയില വിരുദ്ധാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ സൈക്കിള്‍ റാലി നടത്തി.
യോഗത്തില്‍ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വ്വീസ് അതോറിട്ടി സബ് ജഡ്ജ് ആര്‍. എല്‍. ബൈജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. ടി.പി. രാജഗോപാല്‍ സെമിനാര്‍ നയിച്ചു.
കോഴിക്കോട്: ലോക പുകയില വിരുദ്ധ ദിനത്തില്‍ കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററും മാളിക്കടവ് ഗവ. ഐടിഐ കോളജും സംയുക്തമായി പുകയില വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സെമിനാറും നടത്തി.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ മുരളീധരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.പി. മുഹമ്മദ് മുസ്തഫ ഡോ. അബ്ദുസമദ് നാലകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
















