കാസര്‍കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലീക്കേഷന് (ഡിസിഎ) കോഴ്സ് പിഎസ്സി പരീക്ഷകള്‍ക്കുളള യോഗ്യതയായി അംഗീകരിച്ചു.
സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് എന്നീ ഓഫീസുകളിലെ അസിസ്റ്റന്റ് തസ്തികയിലേക്കുളള യോഗ്യതയായി സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ നടത്തുന്ന ഡി സി എ കോഴ്സ് അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഇത്തരവായിരിക്കുന്നു. 2017 മെയ് എട്ടിനാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: