നീലേശ്വരം: നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്ക്കൂള് ദശവാര്ഷീകാഘോഷം ജൂണ്‍ നാലിന് നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറുമണിക്ക് രാജാസ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ എം.രാജഗോപാലന്‍ എംഎല്‍എ അദ്ധ്യക്ഷനാവും. മന്ത്രി ഇ.ചന്ദ്രശേഖരന്, പി കരുണാകരന് എംപി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ലോഗോ പ്രശസ്ത ശില്‍പ്പിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കാനായി കുഞ്ഞിരാമന് പ്രകാശനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി 5.30ന് മാര്‍ക്കറ്റ് ജംങ്ഷനില്‍ നിന്നും വര്‍ണ്ണശബളമായ ഘോഷയാത്ര ആരംഭിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം എണപ്പാള് വിശ്വം നയിക്കുന്ന എസ്എസ് ഓര്‍ക്കസ്ട്രയുടെ ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേളയും ഉണ്ടാകും.
ഒരു വര്‍ഷകാലം നീണ്ടു നില്ക്കുന്ന പരിപാടിയോടനുബന്ധിച്ച് ജില്ലാ തല ഓണം വാരാഘോഷവും ഡിസംബര്‍ 22 മുതല്‍ രാജാസ് മൈതാനിയില്‍ അഖിലെന്ത്യാ പ്രദര്‍ശനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കലാകായിക മേളകളും മത്സരങ്ങളും വിദ്യാഭ്യാസ സമ്മേളനം, വനിത, വിദ്യാഭ്യാസ സമ്മേളനങ്ങളും ഉണ്ടാകും. ആഘോഷ പരിപാടികളില്‍ കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ പ്രതിപക്ഷ നേതാക്കള്‍, സാംസ്ക്കാരിക നായകര്‍, സിനിമ താരങ്ങള്‍ തുടങ്ങിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: