കാസര്‍കോട്: സുപ്രിംകോടതി നിര്‍ദ്ദേശാനുസരണം കന്നുകാലി വില്‍പ്പനയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐഎമ്മും കോണ്‍ഗ്രസ്സും നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഭാരതീയ ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ ഭക്ഷണത്തില്‍ കേന്ദ്രം കടന്നുകയറുന്നുവെന്നത് അടിസ്ഥാനരഹിതമാണ്.
അഹിംസാവാദികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സ് തെരുവില്‍ പരസ്യമായി പശുവിനെ കൊന്ന് നിയമത്തെ വെല്ലുവിളിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിനെതിരെ മതന്യൂനപക്ഷങ്ങളെ അണിനിരത്താമെന്ന് ചിന്തിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും വിഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. രാജ്യത്തെവിടെയും ബീഫ് നിരോധനമില്ല. അനധികൃത കാലിക്കച്ചവടം മാത്രമാണ് നിരോധിച്ചത്. ഇതിന്റെ പേരില്‍ ബിജെപിയെയും സഖ്യകക്ഷികളെയും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ ജനം അതിനെ പുച്ഛിച്ച് തള്ളുകയെയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: