കാഞ്ഞങ്ങാട്: രാജപുരത്ത് നിന്ന് ബളാലിലെത്തണമെങ്കില് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ജീപ്പ് സര്‍വ്വീസ് മാത്രമാണ് ഏക ആശ്രയം. രണ്ട്മാസം മുമ്പ് വരെ സര്‍വ്വീസ് നടത്തിയിരുന്ന സ്വാകാര്യബസ് ലാഭകരമല്ലത്തതിനാല് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഒരുയാത്രക്കാരനില് നിന്ന് 10 മുതല്‍ 20 രൂപ വരെ ചാര്‍ജ് ഈടാക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതേ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. ജില്ല പഞ്ചായത്ത് റോഡാണെങ്കിലും ബസ് സര്‍വ്വീസ് നടത്താന്‍ പാകത്തില്‍ വികസനമില്ലാത്തതാണ് ബസുകള്‍ ഇതുവഴി സര്‍വ്വീസ് നടത്താന്‍ മടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്.
മലോം, നാട്ടക്കല്ല്, ചുള്ളി, മരുതോം തട്ട്, പ്രന്തര്ക്കാവ് വഴി കോളിച്ചാലെത്താനും ഇതേ അവസ്ഥയാണ്. വര്‍ഷങ്ങളായി ഇതുവഴി ജീപ്പ് സര്‍വ്വീസ് മാത്രമാണുള്ളത്. മലയോരമേഖലയിലെ ഉള്പ്രദേശങ്ങളിലേക്കല്ലാം തന്നെ ജീപ്പ് സര്‍വ്വീസ് മാത്രമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: