കാഞ്ഞങ്ങാട്: മലയോരമേഖലയായ വെള്ളരിക്കുണ്ട് താലൂക്കോഫീസിലെത്താന് ആവശ്യമായ യാത്ര സൗകര്യമില്ല. ആവശ്യത്തിന് ബസുകളില്ലാത്തതിനാല്‍ വിദൂരമേഖലയില്‍ നിന്നുമെത്തുന്ന ആവശ്യക്കാര്‍ വലിയതോതില്‍ പണം മുടക്കി ടാക്സി പിടിച്ചെത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍ പഞ്ചായത്തുകളാണ് വെള്ളരിക്കുണ്ട് താലൂക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ബളാലിലുള്ളവരൊഴികെ മറ്റെല്ലാവര്‍ക്കും രണ്ടും മൂന്നും ബസുകള്‍ മാറിക്കയറിയാല്‍ മാത്രമേ വെള്ളരിക്കുണ്ടിലെത്താന്‍ സാധിക്കുകയുള്ളു.
ഈ റൂട്ടില്‍ ആവശ്യത്തിന് ബസുകളില്ലെന്നത് വിവിധ ആവശ്യങ്ങള്‍ക്ക് താലൂക്കോഫീസിലെത്തുന്നവര്ക്ക് മുന്നില്‍ വിലങ്ങു തടിയാകുന്നുണ്ട്. രാജപുരം വഴി ഒരു കെഎസ്ആര്‍ടിസി രാവിലേയും വൈകുന്നേരവും സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ജോലിക്കാര്‍ക്കല്ലാതെ താലൂക്കില്‍ പോകേണ്ടവര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: