കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം നാളെ രാവിലെ ഒമ്പതിന് മണക്കാട് ഗവ. യു.പി സ്‌കൂളില്‍ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. സ്‌കൂളില്‍ എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടക്കും. പി.ടി.എ റഹിം എം.എല്‍.എ അധ്യക്ഷത വഹിക്കും.
സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി. രാജഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. എഴുത്തുകാരന്‍ പി.കെ. പാറക്കടവ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നവാഗതരെ സ്വീകരിക്കും. പഠനോപകരണ വിതരണം ജില്ലാ കളക്ടര്‍ യു.വി. ജോസ് നിര്‍വഹിക്കും. ബുള്ളറ്റിന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് പ്രകാശനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുക്കം മുഹമ്മദ് യൂനിഫോം വിതരണോദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട് ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍ അനുമോദനം അര്‍പ്പിക്കും. വിദ്യാലയ വികസനരേഖ കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരനും സ്‌കൂള്‍ ലോഗോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസും പ്രകാശനം ചെയ്യും. വൃക്ഷത്തൈ വിതരണം എസ്.എസ്.എ ഡി.പി.ഒ എം. ജയകൃഷ്ണനും മഷിപ്പേന വിതരണോദ്ഘാടനം കോഴിക്കോട് റൂറല്‍ എ.ഇ.ഒ വി.പി. മിനിയും നിര്‍വഹിക്കും. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനാത്സവം നടക്കും.
















