പാലക്കാട് : സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ല എന്ന പരാതിയാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷവും ഉയര്‍ന്നു വന്നിട്ടുള്ളത്.
പോലീസ് ഹോം ഗാര്‍ഡ്മാരുടെ സേവനം വിദ്യാലയത്തിന്റെ സ്റ്റോപ്പുകളില്‍ അനുവദിക്കണം. വിദ്യാര്‍ത്ഥികളെ ശരീരിക മാനസികമായി പീഡിപ്പിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസ് തയ്യാറാകണം.
ബസുകളുടെ വാതിലുക്കള് അടയ്ക്കാതെയുള്ള സര്‍വീസ് അനുവദിക്കരുതെന്നും അപകടം ഒഴിവാക്കാന്‍ കര്‍ശന നടപടി എടുക്കാല്‍ മോട്ടോര്‍ വാഹന വകുപ്പ് പോലീസ് എന്നിവര്‍ തയ്യാറാകണം.
വിദ്യാര്‍ത്ഥികളെ കുത്തിക്കയറ്റിയുള്ള ഓട്ടോറിക്ഷാ മുതലായ വാഹനങ്ങളും ഫിറ്റ്നസ് ഇന്‍ഷൂറന്‍സ് മറ്റു രേഖകള്‍ കൃത്യത ഉറപ്പാക്കുക.മദ്യപാനികളായ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നത് പരിശോധിച്ച് നടപടികള്‍ എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: