തൃക്കരിപ്പൂര്‍: നടുറോഡില്‍ പശുവിനെ അറുത്തവര്‍ക്കെതിരെ നടപടി വേണമെന്ന പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന്റെ അഭിപ്രായത്തെ തപസ്യ കലാസാഹിത്യവേദി കാസര്‍കോട് ജില്ലാ സമിതി സ്വാഗതം ചെയ്തു. മനുഷ്യത്വത്തെ രാഷ്ട്രീയ യജമാനന്മാര്ക്കു മുന്നില്‍ പണയം വെക്കുന്ന വിനീത വിധേയ സാഹിത്യ കൂട്ടായ്മയുടെ നെറികെട്ട അവസരവാദ ഗീര്‍വാണങ്ങള്‍ കേട്ടു മരവിച്ച മലയാളി മനസ്സിന് ടി.പത്മനാഭന്റെ പ്രസ്താവന ഒരു തെളിനീരുറവയുടെ ശീതള സ്പര്ശമെന്നവിധം ആശ്വാസം പകരുന്നതാണ് ഈ സാഹിത്യകാരന്റെ സുധീരമായ ഈ നിലപാടെന്ന് തപസ്യ ജില്ലാ പ്രസിഡണ്ട് കെ.രവീന്ദ്രന് പറഞ്ഞു
നമ്മുടെ ശ്രേഷ്ഠമായ സാംസ്കാരിക പൈതൃകത്തെ നാലു വെള്ളിക്കാശിന്റെ ലാഭത്തിനായി തള്ളിപ്പറയാനും വളച്ചൊടിക്കാനും മുന്‍പന്തിയില്‍ നില്ക്കുന്ന മലയാളി സാഹിത്യകാരന്മാര് വക്രയുക്തിയുടെ വക്താക്കളായി സ്വയം അധഃപതിച്ചിരിക്കുന്ന സാഹചര്യത്തില്‍ ടി.പദ്മനാഭന് സ്വീകരിച്ചിരിക്കുന്ന നിലപാടിനെ തപസ്യ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം പ്രസ്ഥാവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: