അഗളി: മാസങ്ങളായി അട്ടപ്പാടിയില്‍ ക്യഷിനാശമുണ്ടാക്കുകയും ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കാട്ടുകൊമ്പനെ പിടികുടി നാടുകടത്താന്‍ നാല് കുങ്കിയാനകളെ എത്തിച്ചു.
വനം വകുപ്പാണ് ഇവയെ ഇന്നലെ രാവിലെയോടെ വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും എത്തിച്ചത്. കുഞ്ചു, പ്രമുഖ എന്ന് രണ്ടുകുങ്കികളെയും രാത്രിയോടെ തമിഴ്നാട് മുതുമല വന്യജീവി സങ്കേതത്തില്‍ നിന്നുള്ള രണ്ടുകുങ്കികളെയും വനം വകുപ്പിന്റെ നെല്ലിപ്പതി ക്യാമ്പ് ഷെഡ്ഡില്‍ എത്തിച്ചത്.
യോജ്യ സ്ഥലം കണ്ടെത്തി വൈകാതെ കാട്ടാനയെ പിടികുടാനാണ് വനം വകുപ്പിന്റെ് തീവ്രശ്രമം. വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നുമാണ് അസി. ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ.അരുണ്‍ സക്കറിയയും സ്പെഷ്യല്‍ എലിഫന്റെ് സ്ക്വാഡില്‍ നിന്നുള്ള 16അംഗസംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കുടാതെ തമിഴ് നാട്ടില്‍ നിന്നുള്ള കുങ്കിയാനകള്‍ക്കൊപ്പം തമിഴ് ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. മനോഹരന്റെ് നേത്യത്വത്തിലുള്ള സംഘവും എത്തിയിട്ടുണ്ട്. കാട്ടാനയെ പിടികൂടി കോടനാട്ടിലേക്കെത്തികാനാണ ശ്രമം. ഇവിടെ ആനയ്ക്കാവശ്യമായ കൂടും മറ്റ് സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ., അഗളി റേയ്ഞ്ച്ഓഫീസര് അടക്കമുള്ള ഉദ്യോഗസ്ഥരും നെല്ലിപ്പതിയില്‍ എത്തിയിട്ടുണ്ട്. കുങ്കിയാനകളെ കാണുന്നതിനായി വന്‍ ജനക്കുട്ടമാണുള്ളത്. അഞ്ചുലക്ഷം രുപയുടെ ചിലവുണ്ടാകുമെന്നാണ് വകുപ്പ് കരുതുന്നത്.്.
അട്ടപ്പാടിയിലെ നെല്ലിപ്പതി, മൂച്ചിക്കടവ്, കോട്ടമല, സാമ്പാര്‍ക്കോട്,വരംഗംപാടി,ഏലമല, ചിറ്റുര്‍,വയലൂര്,ഷോളയുര്‍ ഭാഗങ്ങളില്‍ നിരന്തരം അക്രമണം നടത്തികൊണ്ടിരിക്കുന്ന കാട്ടുകൊമ്പനെ നാട്ടുകാരുടെ നിരന്തര സമരത്തെയും പരാതിയെയും തുടര്‍ന്ന് വനംമന്ത്രിയുടെ പ്രത്യേക ഉത്തരവിനെ തുടര്‍ന്നാണ് പിടികുടി നാടുകടത്താന്‍ തീരുമാനമായത്.
ഇതിനായി കഴിഞ്ഞമാസം 23ന് മുന്ന് കുങ്കികളെ പ്രദേശത്ത് എത്തിച്ചിരുന്നു. കാട്ടാനയ്ക്ക് മദപ്പാടും കരള്‍സംബന്ധമായ രോഗങ്ങളും ബാധിച്ചതോടെ കുങ്കികളെ തിരിച്ചയച്ച് ദൗത്യം വൈകിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: