അങ്ങാടിപ്പുറം: ജില്ലയില്‍ വ്യാപകമാകുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെയും വട്ടിപലിശക്കാരുടെയും അതിക്രമങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് ആന്റി ബ്ലേഡ് ആക്ഷന്‍ ഫോറം ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
നിരവധി തവണ ഡിജിപി മുതല്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വരെ പരാതികള്‍ നല്‍കിയെങ്കിലും നടപടിയെടുത്തില്ല. പോലീസിന്റെ അനാസ്ഥക്കെതിരെ സമരം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. പത്തത്ത് അബ്ദു ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് അദ്ധ്യക്ഷനായി. എ.മുഹമ്മദലി, ചേലനാട്ടു രവി പയ്യാപന്ത ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: