കാസര്‍കോട്: പനി പിടിപെട്ടാല്‍ ജനങ്ങള്‍ പേടിയോടെ കഴിയരുതെന്ന് യോഗത്തില്‍ ജില്ലാ ആരോഗ്യഉദ്യോഗസ്ഥര്‍ പറഞ്ഞു. കടുത്ത പനിയുണ്ടെങ്കില്‍ ഡോക്ടരുടെ സേവനം ഉറപ്പാക്കുക. നിര്ദ്ദേശിക്കുന്നകുറിപ്പടി പ്രകാരമുള്ള മരുന്ന് കഴിക്കുക, പൂര്‍ണ്ണമായും വിശ്രമിക്കുക, ധാരാളം വെളളം കുടിക്കുക, മതിയായ ഭക്ഷണം കഴിക്കുക എന്നിവ ചെയ്താല്‍ രോഗമുക്തി സാധ്യമാണ്. രോഗം പിടിപെട്ടാല്‍ ഭയത്തോടെ സമീപിക്കുന്നതാണ് രോഗം മൂര്‍ഛിക്കുന്നതിനും പലപ്പോഴും മരണത്തിനും കാരണമാകുന്നത്. അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ എന്നിവയില്‍ ചികിത്സ ലഭ്യമാണ്. രോഗപ്രതിരോധമാണ് ചികിത്സയേക്കാള്‍ അഭികാമ്യം. കൊതുക് വളരാനുളള സാഹചര്യം വീടിനകത്തും പുറത്തും പരിസരങ്ങളിലും ഗ്രാമ-പട്ടണ പ്രദേശങ്ങളിലും ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: