കാസര്‍കോട്: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് പട്ടികവര്‍ഗക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി ബി.എ. സോഷ്യോളജി റസിഡന്‍ഷ്യല്‍ പ്രോഗ്രാം എന്ന കോഴ്സ് കോഴിക്കോട് സര്‍വ്വകലാശാലയുടെ അംഗീകാരത്തോടെ നടത്തുന്നു. പ്ലസ് ടു മിനിമം യോഗ്യതയുള്ള പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറംഡയറക്ടര്, ഐടിഎസ്ആര്‍, ചേതാലയം പി ഒ, സുല്‍ത്താന്‍ ബത്തേരി, വയനാട് 673592 എന്ന മേല്‍ വിലാസത്തില്‍ ലഭിക്കണം. അപേക്ഷയോടൊപ്പംകമ്മയൂണിറ്റി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 238500, 9447637542.
കാസര്‍കോട്: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടാജ് ടാറ്റ സ്ട്രൈവ് ഹോസ്പിറ്റാലിറ്റി സ്കില്‍ സെന്റര്‍ എന്ന സ്ഥാപനം നൈപുണ്യ വികസനത്തിനായി 18 നും 25 നും മദ്ധ്യേ പ്രായമുള്ള പട്ടികവര്‍ഗ യുവതീ-യുവാക്കളില്‍ നിന്നും 4 മാസത്തെ ഹോസ്പിറ്റാലിറ്റി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന കോഴ്സിന് ആണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ കോഴ്സിനു 20 പേര്‍ക്കാണ് പ്രവേശനം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. ജയിച്ചിരിക്കണം. പ്രവേശനത്തിന് ജൂണ്‍ 2 കംസ്ഥാപനവുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075862392.
പ്രതികരിക്കാൻ ഇവിടെ എഴുതുക: