കാഞ്ഞങ്ങാട്: മലപ്പൂറം നിലമ്പൂര്‍ പൂക്കോട്ടുപാടത്ത് ക്ഷത്ര വിഗ്രഹം തകര്‍ത്ത നടപടി അങ്ങേയറ്റം അപലപനീയമാണ്. ക്ഷേത്രങ്ങള്‍ക്കെതിരെ കേരളത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി തുടര്‍ച്ചയായ അതിക്രമം നടക്കുന്നു.
ഒരു ഭാഗത്തു നിന്നും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയും വഴിപാടു മുതലുകള്‍ കൊള്ളയടിക്കുകയുമാണ്. മറുഭാഗത്ത് സാമൂഹ്യദ്രോഹികള്‍ ക്ഷേത്രത്തിനെതിരെ അക്രമം നടത്തുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്ഷേത്രങ്ങള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിച്ചുവെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്.
അധികാരത്തില്‍ വന്ന ഉടനെ മുഖ്യമന്ത്രി ക്ഷേത്രങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തി. ക്ഷേത്രങ്ങളിലിടുന്ന പണം സ്കൂളുകള്‍ക്ക് നല്‍കണമെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. അന്നുതന്നെ ക്ഷേത്രങ്ങളോടുള്ള ഇടതു സര്‍ക്കാരിന്റെ നയം ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്.
ക്ഷേത്ര വിശ്വാസികളാണ് ഇനി തീരുമാനമെടുക്കേണ്ടത്. രാഷ്ട്രീയത്തിനധീതമായി ക്ഷേത്ര സംരക്ഷണത്തിനായി വിശ്വാസികള്‍ ഒറ്റക്കെട്ടായി പോരാടണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി വിനോദ് തൈക്കടപ്പുറം പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: