കാസര്‍കോട്: മഴക്കാലപൂര്‍വ്വ ശുചിത്വ ജില്ലാതല ക്യാമ്പയിന് തുടക്കമായി. കാസര്‍കോട് ജില്ല ശുചിത്വമിഷന്, കാഞ്ഞങ്ങാട് നഗരസഭ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന് ബാബു കെ നിര്‍വഹിച്ചു.
പ്രകൃതി ക്ഷോഭങ്ങളേക്കാള് സാംക്രമിക രോഗങ്ങളാണ് കൂടുതല്‍ ഉണ്ടാകുന്നത് ‘ വ്യക്തി ശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വത്തിനും പ്രാധാന്യം നല്‍കണം. മാലിന്യ സംസ്ക്കരണം ഓരോരുത്തരുടേയും ചുമതലയായി കാണണമെന്ന് കളക്ടര്‍ പറഞ്ഞു. രോഗ പ്രതിരോധത്തിന് പരിസര ശുചീകരണമാണ് പ്രധാനം.”
കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ, സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷന്മാരായ മുഹമ്മദ് മുറിയനാവി, ഗംഗാ രാധാകൃഷ്ണന് കൗണ്‍സിലര്‍ ഹസൈനാര്‍ കല്ലൂരാവി, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സി.വി.അബ്ദുള്‍ ജലീല്‍, അസി. കോര്‍ഡിനേറ്റര്‍ വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ നഗരസഭ ആരോഗ്യ പ്രവര്‍ത്തകര്‍ മത്സ്യത്തൊഴിലാളികള്‍ ശുചകരണത്തില് പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: