പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്ര ആക്രമണത്തിലെ ഗൂഢാലോചന അന്വേഷിച്ച് യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.യു.മോഹനന് ആവശ്യപ്പെട്ടു. ഹിന്ദു വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമാണ്. ഇതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ ക്ഷേത്രത്തില്‍ നാമജപ സത്യാഗ്രഹം നടത്തുമെന്നും സംഭവ സ്ഥലം സദര്‍ശിച്ച എന്‍.സി.വി.നമ്പൂതിരി, ഉണ്ണികൃഷ്ണന് കോഴിക്കോട്, പി.പി.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: