പാലക്കാട്: കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം നേടിയ കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന് ജില്ലാ പബ്ലിക് ലൈബ്രറിയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പാലക്കാട് പൗരാവലി സ്നേഹാദരം നല്കി.മുന്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു.പ്രൊഫ. പി.എ.വാസുദേവന്‍ അദ്ധ്യക്ഷനായി മുണ്ടൂര്‍ സേതുമാധവന്റെ കഥാലോകത്തെ കുറിച്ച് ആലങ്കോട് ലീലാകൃഷ്ണന്, പ്രൊഫ.പി. ചിത്രഭാനു സംസാരിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.ബിനുമോള്‍ അനുമോദന പ്രഭാഷണം നടത്തി എഴുത്തുകാരായ ടി.കെ. ശങ്കരനാരായണന്,ശ്രീകൃഷ്ണപുരം കൃഷ്ണന് കുട്ടി, മോഹന്‍ദാസ് ശ്രീകൃഷണപുരം,പി.മുരളി,ജി.പി. രാമചന്ദ്രന്,റഷീദ് കണിച്ചേരി,ആര്യന് കണ്ണനൂര്‍, പള്ളിക്കുന്നന്, സി.പി.ചിത്ര,രാജേഷ് മേനോന്,ജ്യോതിഭായ് പരിയാടത്ത്,എം. ശിവകുമാര്‍,ലതാദേവി,പദ്മിനി,രവീന്ദ്രന്,ടി.ആര്.അജയന് എ.കെ.ചന്ദ്രന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.വിവിധ വ്യക്തികളും,സംഘടനകളും ഉപഹാരമായി നല്കിയ നൂറോളം പുസ്തകങ്ങള്‍ മുണ്ടൂര്‍ സേതുമാധവന് ജില്ലാ പബ്ലിക് ലൈബ്രറി ഗ്രന്ഥ ശേഖരത്തിലേക്ക് സംഭാവന നല്കി. മുണ്ടൂര്‍ ഹൈസ്ക്കൂള് വിദ്യാര്‍ഥിനികള്‍ സംഗീത നൃത്ത ശില്‍പ്പം അവതരിപ്പിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: