പൂക്കോടുംപാടം: വില്വത്ത് ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തില്‍ പോലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.നാരായണന്‍കുട്ടി, എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട്, എം.കൃഷ്ണപ്രഗീഷ,് കെ. എ.മോഹനന്‍, സി.വി.സുബ്രമണ്യന്‍, എം.എസ്.ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണ: പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തില്‍ ശ്രീകോവില്‍ തകര്‍ത്ത സംഭവത്തില്‍ ക്ഷേത്രസംരക്ഷണ സമിതി പെരിന്തല്‍മണ്ണ താലൂക്ക് സമിതി പ്രതിഷേധിച്ചു. ജില്ലയില്‍ ക്ഷേത്ര ധ്വംസനം പതിവായിട്ടും പോലീസ് നിസംഗത തുടരുകയാണ്. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.രാമചന്ദ്രന്‍, കെ.പി. ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.















