Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തടാകങ്ങള്‍ വരളുമ്പോള്‍ മരുഭൂമികള്‍ വളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 07:28 pm IST
in Varadyam

ഇരുണ്ട ഭൂഖണ്ഡമെന്നാണ് വിളിപ്പേര്. പട്ടിണിമരണങ്ങളും ഗോത്രയുദ്ധങ്ങളും അഴിമതിയും അരുംകൊലയുമൊക്കെയാണ് മുഖമുദ്ര. ബൊക്കാഹറാം പോലെയുള്ള കൊടും ഭീകരരുടെ കയ്യിലാണ് നാട്ടുഭരണം. ജനാധിപത്യമെന്നത് തൊലിപ്പുറത്തുമാത്രം. ഇതാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ദാരുണ മുഖം. കാലാവസ്ഥാ മാറ്റം രൂക്ഷമായതോടെ മറ്റൊരു ദുരിതം കൂടി ആഫ്രിക്കന്‍ ഗോത്രജീവിതങ്ങളില്‍ കരിനിഴല്‍ പരത്തിയിരിക്കുന്നു- കുടിനീര്‍ ക്ഷാമം. ഒരു തുള്ളി വെള്ളത്തിനായി ഗോത്ര യുവാക്കള്‍ അടരാടാനൊരുങ്ങുമ്പോള്‍ അന്നാട്ടില്‍ വലിയൊരു തടാകം ഇഞ്ചിഞ്ചായി മരിക്കുന്നു.

അര നൂറ്റാണ്ടിനപ്പുറം 23,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ചാഢ് തടാകമാണ് കഥാനായകന്‍. എട്ട് രാജ്യങ്ങളിലെ 30 ദശലക്ഷം പട്ടിണിപ്പാവങ്ങളുടെ ആശാകേന്ദ്രമായ ചാഢിന്റെ ഇന്നത്തെ വലിപ്പം 1400 ച.കിലോമീറ്റര്‍ മാത്രം. ചാഢ് വറ്റി വരളുന്നതിനാനുപാതികമായി സഹാറാമരുഭൂമി ജനവാസ കേന്ദ്രങ്ങളിലേക്ക് പടര്‍ന്നു കയറുകയാണ്. മഴയില്ലാ നാളുകളും കൃഷിയില്ലാമണ്ണുകളും സമ്മാനിച്ച്, കൊടുംചൂടും മണല്‍ക്കാറ്റും വമിച്ച് സസ്യലതാദികളെയപ്പാടെ തിന്നൊടുക്കി… ഉഷ്ണഭൂമി പടര്‍ന്നുകയറുകയാണ്. പട്ടിണിയും പരിവട്ടവും ചേര്‍ന്ന് ഭീകര പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്നു. ആളുകള്‍ കൂട്ടംകൂട്ടമായി നാടുവിടുന്നു.

ചാഢിലെ ജലം ഊറ്റിയെടുക്കുന്നതില്‍ നാലുരാജ്യങ്ങള്‍ കാണിച്ച വിവരംകെട്ട ആര്‍ത്തിയാണ് പ്രകൃതിയുടെ അമൂല്യ സമ്പത്തിനെ തകര്‍ത്തത്. എട്ട് രാജ്യങ്ങളാണ് ചാഢിനെക്കൊണ്ട് ജീവിക്കുന്നത്-ചാഢ്, നൈജീരിയ, കാമറൂണ്‍, നൈജര്‍, അള്‍ജീരിയ, ലിബിയ, സെന്‍ട്രല്‍-ആഫ്രിക്കന്‍ റിപബ്ലിക്ക്, സുഡാന്‍, എന്നീ രാജ്യങ്ങള്‍. തീരരാജ്യങ്ങള്‍ ഏകപക്ഷീയമായി വെള്ളമൂറ്റിയതും, വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുമാണത്രെ തടാകത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍. അങ്ങിനെയാണ് 1972 ലെ വേനല്‍ക്കാലത്ത് തടാകം രണ്ടായി മുറിഞ്ഞത്. 1986 ലെ വേനലില്‍ ചാഢിന്റെ വടക്കെമുറി പാടെ വറ്റി വരണ്ടു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നത് വര്‍ത്തമാനകാലചരിത്രം.

സഹാറാ മരുഭൂമിയുടെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ തീരങ്ങളില്‍ മണല്‍ക്കുന്നുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. തടാകസംരക്ഷണത്തിന് 1964 ല്‍ രൂപം നല്‍കിയ ‘ലേക്ചാഢ് ബേസിന്‍ കമ്മീഷന്‍’ നിസ്സംഗതയോടെ ഈ കാഴ്ച കണ്ടുനില്‍ക്കുന്നു. മൊത്തം വലിപ്പത്തിന്റെ 90 ശതമാനവും വറ്റിവരണ്ട ഒരു പടുകൂറ്റന്‍ തടാകം. ലോക ഭക്ഷ്യ-കൃഷി സംഘടനയുടെ നിരീക്ഷണ പ്രകാരം അവിടെ സംഭവിച്ചത് ഒരു ‘പരിസ്ഥിതിദുരന്തം’. തടാകത്തിന്റെ നാശത്തിനു കാരണം തീരദേശരാജ്യങ്ങള്‍ നിരനിരയായി പണിതുയര്‍ത്തിയ അണക്കെട്ടുകളാണെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. അവര്‍ ഒഴുകിയെത്തുന്ന ജലത്തിന്റെ സിംഹഭാഗവും വഴിതിരിച്ചുവിട്ടു.

ചാഢിന് വേണ്ട ജലത്തിന്റെ 80 ശതമാനവും നല്‍കുന്ന ചാരിലോണ്‍ നദീ ശൃംഖലയില്‍ ചാഢ് രാജ്യം തീര്‍ത്തത് അസംഖ്യം തടയണകളും വന്‍ അണക്കെട്ടുകളും. നൈജീരിയ നിര്‍മ്മിച്ചത് മൂന്ന് അണക്കെട്ടുകള്‍. കൊമഗഡു-യോസ് നദിയില്‍ നാലാമത്തേത് പണിയുന്ന തിരക്കിലാണവര്‍. യെഡ്‌സരം-ഗാഢാ നദിയിലും നൈജീരിയ അണക്കെട്ട് നിര്‍മ്മിച്ചുകഴിഞ്ഞു. ഓരോ വേനലിലും നദി വറ്റിവരണ്ടതും തടാകം അനുനിമിഷം ശോഷിച്ചുവന്നതുമൊന്നും ആരും ശ്രദ്ധിച്ചില്ല.

അതിനിടെ തടാകത്തിന്റെ ശരാശരി ആഴം 11 മീറ്ററില്‍ നിന്നും കേവലം രണ്ട് മീറ്ററായി കുറയുകയും ചെയ്തു. പുഴയോരത്തെ നനവും അപൂര്‍വമായി കിട്ടുന്ന കാലവര്‍ഷ മഴയും കണക്കാക്കി ചാഢ് തീരത്തെ കര്‍ഷകര്‍ നിരവധി കൃഷികള്‍ നടത്തിയിരുന്നു. ഉരുളകിഴങ്ങ്, ഉള്ളി, നിലക്കടല തുടങ്ങി നെല്ലുവരെ. എല്ലാം ഏതാണ്ട് നിലച്ചുകഴിഞ്ഞു. മത്സ്യബന്ധനവും തകരാറിലായെന്ന് കണക്കുകള്‍. അതോടെ തകര്‍ന്നത് ആയിരക്കണക്കിന് ദരിദ്ര കുടുംബങ്ങള്‍. പ്രതിവര്‍ഷം രണ്ടേകാല്‍ലക്ഷം ടണ്‍ മീന്‍ പിടിച്ചിരുന്നടത്തുനിന്ന് ഇപ്പോള്‍ കിട്ടുന്നത് കേവലം ഒരു ലക്ഷം ടണ്‍. തടാകത്തില്‍ തത്തിക്കളിച്ചിരുന്ന നൈല്‍ പെര്‍ച്ച്, ലാബിയോ എന്നിവ വംശനാശത്തിന്റെ വക്കിലാണ്. കാലാവസ്ഥാമാറ്റം ജൈവ വൈവിധ്യവും ജീവിതവും തകര്‍ക്കുന്നുവെന്നതിന്റെ നേര്‍ സാക്ഷ്യം.

കുടിവെള്ളത്തിനും കൃഷിയ്‌ക്കാവശ്യമായ വെള്ളത്തിനും വേണ്ടിയുള്ള ഗോത്രയുദ്ധങ്ങളും രാജ്യയുദ്ധങ്ങളും ചാഢ് തടാക മേഖലയില്‍ വ്യാപകമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളം വറ്റി തടാകത്തിന്റെ വിസ്തൃതി കുറയുന്നതിനനുസരിച്ച് പുത്തന്‍ മേച്ചില്‍പുറം തേടുന്ന പാവം ഗ്രാമീണര്‍ ഒരുവശത്ത്. അവരുടെ കടന്നുകയറ്റത്തെ ആശങ്കയോടെ കാണുന്ന എതിര്‍ ഗോത്രങ്ങള്‍ മറുവശത്ത്. അതാണ് സ്ഥിതി. തടാകതീരത്തെ ഭരാക് ഗ്രാമത്തിലും മറ്റും കാമറൂണ്‍കാരും നൈജീരിയക്കാരും തമ്മിലുണ്ടാകുന്ന പോരാട്ടം തന്നെ ഉദാഹരണം.

തടാകത്തിലെ കൃഷിയോഗ്യമായ ദ്വീപുകളുടെ ഉടമാവകാശത്തെച്ചൊല്ലി ചാഢും നൈജീരിയയും തമ്മില്‍ പോരാട്ടം നടത്തിയത് 1983 ല്‍. വെള്ളത്തിനായി നൈജറും നൈജീരിയയും പലവട്ടം വഴക്കിട്ടു. തൊഴില്‍ പോയി പ്രതീക്ഷ നശിച്ച കര്‍ഷകയുവാക്കള്‍ കൂട്ടമായി ഭീകര സംഘടനകളിലേക്ക് ചേക്കേറുന്നതും ആഫ്രിക്കയിലെ സാധാരണ സംഭവം. അടുത്ത ലോകമഹായുദ്ധം സംഭവിച്ചാല്‍ അതിന്റെ മൂലകാരണം ജലത്തിന്റെ ലഭ്യതയായിരിക്കുമെന്ന് പ്രവചിച്ച മഹാനായ ചിന്തകനെ സ്മരിക്കുക.

വെള്ളം വറ്റിയതും കൃഷി മുട്ടിയതും മീന്‍പിടുത്തം ഇല്ലാതായതും ബൊക്കൊഹറാമിന്റെ സര്‍ക്കാരുമായുള്ള പോരാട്ടങ്ങളും മൂലം ചുരുങ്ങിയത് 25 ലക്ഷം പേരെങ്കിലും വീടും നാടും വിട്ട് പലായനം ചെയ്തതായി ഐക്യരാഷ്‌ട്ര സഭയുടെ ഏജന്‍സികള്‍ കണക്കുകൂട്ടുന്നു. അതില്‍ 15 ലക്ഷം പേരും നാളെയുടെ പ്രതീക്ഷകളായ കുട്ടികളാണെന്ന് യു എന്‍ എടുത്തുപറയുന്നു. പട്ടിണിയും പരിവട്ടവും മാറ്റാനും അഭയാര്‍ത്ഥികളുടെ ദേശാന്തരഗമനം തടയാനും അത്യാവശ്യം വേണ്ടത് ചാഢ് തടാകത്തിന്റെ പുനരുജ്ജീവനമാണ്. അതിനാണെങ്കില്‍ സൂത്രവിദ്യകളുമില്ല. ഏതാണ്ട് 1300 കിലോമീറ്റര്‍ അകലെ ഒഴുകുന്ന കോംഗോ നദിയില്‍ നിന്ന് തോട് കീറി ചാഢിന്റെ പോഷക നദികളിലെത്തിക്കാമെന്ന ചാഢ് ബേസിന്‍ കമ്മീഷന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസവും ആര്‍ക്കുമില്ല.

ആറാള്‍ കടല്‍ വറ്റിവരണ്ടതും ചാവുകടല്‍ ചത്തൊഴിയുന്നതും കണ്‍മുന്നില്‍ കാണുന്ന ദുരമൂത്ത മനുഷ്യനുള്ള അടുത്ത മുന്നറിയിപ്പാണ് ചാഢ് തടാകത്തിന്റെ നാശം. വിവേചനമില്ലാതെ അണകെട്ടിയും ജലസേചന പദ്ധതികള്‍ പടച്ചുവിട്ടും ജലം മലിനമാക്കിയും കുടിവെള്ളം മുട്ടിക്കുന്ന പ്രാദേശിക സര്‍ക്കാരുകളുടെ നയവൈകല്യത്തിന്റെ ഇരയാണ് ഈ തടാകം. ഒപ്പം മറ്റൊരുസൂചനയും ഇത് നമുക്ക് തരുന്നു. പരിസ്ഥിതി നാശം മാത്രമല്ല, പട്ടിണിമരണവും അഭയാര്‍ത്ഥി പ്രവാഹവും ഭീകരപ്രവര്‍ത്തനവുമൊക്കെ ആരംഭിക്കുന്നതിന് മുഖ്യകാരണം ജലദൗര്‍ലഭ്യമാണെന്ന സത്യം.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.