മലപ്പുറം: കേന്ദ്ര ഗവര്‍മെന്റിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു മലപ്പുറം നെഹ്റു യുവ കേന്ദ്രയും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സോങ് ആന്‍ഡ് ഡ്രാമ വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച വികസന ബോധവല്‍ക്കരണ കലാജാഥക്ക് മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്തുനിന്ന് തുടക്കമായി.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വികസന ക്ഷേമ പദ്ധതികളെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സഘടിപ്പിച്ച കലാജാഥയില്‍ സോങ് ആന്‍ഡ് ഡ്രാമ വിഭാഗത്തിന്റെ രജിസ്റ്റേര്‍ഡ് കലാസംഘമായ ബാലുശ്ശേരി ആസാദ് ഓര്‍ക്കസ്ട്രയിലെ കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.
ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ കെ.അബ്ദുല്‍ ജബ്ബാര്‍ കലാജാഥ ഉദ്ഘാടനം ചെയ്തു.നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ.കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: