കാഴ്ച ഭംഗി നോക്കിയാണ് ആദ്യകാലത്ത് പലരും സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയിരുന്നത്. 10,000 രൂപ വരെ കൊടുത്ത് വാങ്ങിയ ഫോണില്‍ ഉച്ചയാകുമ്പോള്‍ ബാറ്ററി തീരും. ഇത്ര കൂടിയ വിലയുള്ള ഫോണ്‍ വാങ്ങിയിട്ടും ബാറ്ററി നില്ക്കാത്തതിന്റെ പൊരുള്‍ തേടി അവര്‍ കടകളിലേക്ക് പാഞ്ഞു. ഫോണ്‍ വാങ്ങുമ്പോള്‍ ബാറ്ററിയുടെ സ്പെസിഫിക്കേഷന്‍ നോക്കണമെന്ന യാഥാര്‍ത്ഥ്യം അങ്ങനെയാണ് പലരും തിരിച്ചറിഞ്ഞത്. എന്നാല്‍, ഇന്നും ബാറ്ററി ശേഷിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരുണ്ട്. അവര്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ ഇതേ പ്രശ്നം നേരിടേണ്ടി വരുന്നുണ്ട്. ബാറ്ററി സ്പെസിഫിക്കേഷന്‍ നോക്കി സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ എപ്പോഴും ചാര്‍ജ് ചെയ്യേണ്ട. പവര്‍ ബാങ്കും കൊണ്ടു നടക്കേണ്ട.
കുറഞ്ഞത് 3000 എംഎഎച്ച് (മില്ലി ആംപിയര്‍ ഹവര്‍) ശേഷിയുള്ള ബാറ്ററികള്‍ സ്മാര്‍ട്ട് ഫോണിനുണ്ടാകണം. ഒരു ബാറ്ററിക്ക് ഒരു സമയം എത്ര മാത്രം എനര്‍ജി സൂക്ഷിക്കാന്‍ കഴിയും എന്നത് കാണിക്കുന്നതിനുള്ള യൂണിറ്റാണ് എംഎഎച്ച്. മൊബൈല്‍ ഡാറ്റ എപ്പോഴും ഓണാക്കി ഇട്ടാലും ഒരുദിവസം മുഴുവനും ബാറ്ററി ബാക്ക് അപ്പ് ലഭിക്കാന്‍ കുറഞ്ഞത് 3000 എംഎഎച്ച് ബാറ്ററിയെങ്കിലും വേണം. എന്നാല്‍, ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ എണ്ണം കൂടുന്തോറും 3000 എംഎച്ച് മതിയാകാതെ വരും. അതുകൊണ്ടുതന്നെ പല സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളും ബാറ്ററിക്ക് 5000 എംഎഎച്ച് ശേഷി വരെ ഇപ്പോള്‍ നല്‍കുന്നുണ്ട്.
ചൈനയുടെ ഷവോമി ഒട്ടുമിക്ക ഫോണിലും ബാറ്ററി ശേഷി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നുണ്ട്. റെഡ്മി നോട്ട് 4, റെഡ്മി 3 എസ് പ്രൈം, റെഡ്മി 3 എസ് എന്നിവയിലെല്ലാം 4100 എംഎഎച്ച് ബാറ്ററി ശേഷിയുണ്ട്. 6,000 രൂപ വിലയുള്ള ഫോണിലും 13,000 രൂപ വിലയുള്ള ഫോണിലും ബാറ്ററിയുടെ കാര്യത്തില്‍ റെഡ്മി വിട്ടുവീഴ്ചയ്ക്കില്ലെന്നതാണ് സത്യം. ജിയോണി, ലെനോവ, അസൂസ് തുടങ്ങിയ സ്മാര്‍ട്ട് ഫോണുകളും ഈ ശ്രേണിയിലേക്ക് കടന്നുവന്നിട്ടുണ്ട്.
മുന്തിയ റസല്യൂഷനിലുള്ള സ്ക്രീന്‍, ഉയര്‍ന്ന പ്രോസസ്സര്‍, മള്‍ട്ടി ടാസ്ക് ഫീച്ചറുകള്‍ തുടങ്ങിയവയൊക്കെയാണ് ബാറ്ററി ഉപയോഗം കൂട്ടുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം ശ്രദ്ധയോടെ നടത്തിയാല്‍ ബാറ്ററി എരിഞ്ഞ് തീരുന്നത് ഒഴിവാക്കാനാകും.
ബാറ്ററി ലൈഫ് കൂട്ടാന്‍
1.ചൂടുകൂടിയ അന്തരീക്ഷത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ വെയ്ക്കാതിരിക്കുക.
2.സ്ക്രീന്‍ ഡിസ്പ്ലേ ബ്രൈറ്റ്നസ് കുറച്ചിടുക
3.ഡിസ്പ്ലേ കഴിവതും കറുത്തനിറത്തിലുള്ളതാക്കുക
4.ആപ്പ് അപ്ഡേറ്റുകള്ക്ക് മൊബൈല്‍ ഡാറ്റ ഉപയോഗിക്കാതെ വൈഫൈ ആശ്രയിക്കുക.
5.റെയ്ഞ്ച് കുറവുള്ള സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കുക. തുടരെയുള്ള നെറ്റ് വര്‍ക്ക് സെര്‍ച്ച് ബാറ്ററി ലൈഫ് കുറയ്ക്കും.
6.ആനിമേഷന്‍ ചിത്രങ്ങള്‍ ഡിസ്പ്ലേയില്‍ ഉപയോഗിക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: