കാണാന്‍ ഗ്ലാമറില്ലെന്ന് കരുതി ആരും വിഷമിക്കേണ്ട. നിങ്ങളെ സുന്ദരനും സുന്ദരിയും ആക്കാന്‍ അസൂസിന്റെ സെന്‍ഫോണ്‍ ലൈവുണ്ട്. ബ്യൂട്ടിലൈവ് ആപ് സഹിതമുള്ള ആദ്യത്തെ സ്മാര്‍ട്ട്ഫോണാണിത്. ഗ്ലാമര്‍ നിറഞ്ഞ ലൈവ് ചിത്രങ്ങള്‍ പങ്കുവയ്ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
മൊബൈല്‍ സ്ട്രീമിംഗിന് അനുയോജ്യമായ രീതിയില്‍ മുന്‍ കാമറയില്‍ 1.4 മ്യൂഎം സെന്‍സര്‍ പിക്സലുകളും ഇരുന്നൂറ് ശതമാനം പ്രകാശക്ഷമതയും സോഫ്റ്റ് ലൈറ്റ് എല്‍ഇഡി ഫ്ളാഷും പുതിയ ഈ ഫോണിലുണ്ട്. തെളിമയോടെ സെല്‍ഫി വീഡിയോ എടുക്കാന്‍ സാധിക്കും. പശ്ചാത്തലത്തിലെ ശബ്ദം കുറയ്ക്കുന്നതിനായി ഡ്യൂവല്‍ മൈക്രോ-ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റ(മെംസ്)വുമുണ്ട്. മെച്ചപ്പെട്ട രീതിയില്‍ സംസാരശബ്ദം പിടിച്ചെടുക്കുന്നതിനായി അഞ്ച് മാഗ്നെറ്റ് സ്പീക്കറും സെന്‍ഫോണ്‍ ലൈവിന്റെ പ്രത്യേകതയാണ്.
സോഷ്യല്‍മീഡിയകളില്‍ ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ടതാണ് ലൈവ് സ്ട്രീമിംഗ് എന്ന് അസൂസ് ഇന്ത്യയുടെ സൗത്ത് ഏഷ്യ റീജിയന് ഹെഡ് പീറ്റര്‍ ചാംങ് പറഞ്ഞു. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് നൂതന സാങ്കേതികവിദ്യയുടെയും ഉപയോക്താക്കളുടെ പ്രതികരണങ്ങളും ഉപയോഗപ്പെടുത്തിയാണ് ഈ ഫോണ്‍ രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്നെറ്റ്വര്ക്ക് സൈറ്റുകള്‍ക്കായി പുതിയ ബ്യൂട്ടിലൈവ് ആപ് ആദ്യമായി റിയല്‍ടൈം ബ്യൂട്ടിഫിക്കേഷന് അവതരിപ്പിക്കുന്നു. ത്വക്കിലെ പാടുകളും മറ്റും നീക്കി ഫേയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നിവയുമായി തടസങ്ങളില്ലാതെ സംയോജിപ്പിക്കാന്‍ ഇതുവഴി കഴിയും. ഇന്‍സ്റ്റന്റായി സുന്ദരമായ ചിത്രങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യാനും സാധിക്കും.
മുന്‍ കാമറയിലും റിയര്‍ കാമറയിലും ബ്യൂട്ടിലൈവ് പ്രവര്‍ത്തിക്കും. കൂടുതല്‍ തെളിച്ചമുള്ള സെല്‍ഫികള്‍ എടുക്കാന്‍ ഈ ഫോണ്‍ ഉപയോഗിക്കാം. 13 എംപി റിയര്‍ കാമറയും 5-പ്രിസം ലെന്‍സും അസൂസ് ഫോണിന്റെ പ്രത്യേകതയാണ്. മു്ന്‍ കാമറ 5 എംപിയാണ്.
ആകര്‍ഷകമായ രൂപകല്‍പ്പനയും മെറ്റാലിക് ഫിനിഷും 2.5ഡി കവര്‍ ഗ്ലാസുകളും 75 ശതമാനം സ്ക്രീന്‍ ടു ബോഡി അനുപാതം, 5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്പ്ലേ, 2.5 ഡി കേര്‍വ് എന്നിവയും ഈ ഫോണിനെ പ്രിയപ്പെട്ടതാക്കുന്നു.
നേവി ബ്ലാക്ക്, റോസ് പിങ്ക്, ഷിമ്മര്‍ ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയിലെത്തുന്നത്. 9999 രൂപയാണ് വില. എല്ലാ ഇ-ടെയ്ലര്, റീട്ടെയ്ലര്‍ ഷോപ്പുകളിലും ഇത് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: