ചെറുതുരുത്തി ആയുര്‍വേദ ഗവേഷണ കേന്ദ്രം കേന്ദ്ര മന്ത്രി ശ്രീപദ് നായ്‌ക് ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി: ആയുര്‍വേദത്തില്‍ ഉറച്ച പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളമെന്നും അതു വളര്‍ത്താന്‍ വേണ്ട എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായ്‌ക്.. പാവപ്പെട്ടവര്‍ക്കു കൂടി വിദഗ്ദ ചികിത്സ ഉറപ്പാക്കുന്ന തരത്തിലായിരിക്കും ഭാവിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. ചെറുതുരുത്തിയില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.
ഗവേഷണ കേന്ദ്രത്തിന്റെ പദവി ഉയര്‍ത്തി, നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പഞ്ചകര്‍മ്മ എന്ന് പുനര്‍നാമകരണവും, എംഡി, പിഎച്ച്ഡി കോഴ്‌സുകള്‍ തുടങ്ങുമെന്നുള്ള പ്രഖ്യാപനവും അദ്ദേഹം നടത്തി.
പാവപ്പെട്ടവര്‍ക്കു കൂടി വിദഗ്ദ ചികിത്സ ഉറപ്പാക്കുന്ന തരത്തിലായിരിക്കും ഭാവിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. പി.കെ.ബിജു എംപി അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മുഖ്യാതിഥിയായി.യു.ആര്‍.പ്രദീപ് എംഎല്‍എ, മിനിസ്ട്രി ഓഫ് ആയുഷ് ജോ. സെക്രട്ടറി പി.എന്‍. രഞ്ജിത് കുമാര്‍, ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, സിസി ആര്‍എ എസ് ഡയറക്ടര്‍ ജനറല്‍ കെ.എസ്.ധീമാന്‍, കെ.ജി. വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















