ന്യൂദല്‍ഹി: വോള്‍വോ കാര്‍സിന്റെ ചൈനീസ് ഉടമകളായ ഗീലി, ലോട്ടസ് കാര്‍സിനെ ഏറ്റെടുക്കും. ലോട്ടസ് കാറിന്റെ മാതൃ കമ്പനിയായ പ്രോട്ടോണില്‍നിന്ന് അവശേഷിക്കുന്ന 49 ശതമാനം ഓഹരി കൂടി വാങ്ങാനാണ് ഗീലി ഓട്ടോ തയ്യാറെടുക്കുന്നത്. 1996 മുതല്‍ ഗീലിയുടെയും പ്രോട്ടോണിന്റെയും ഉടമസ്ഥതയിലാണ് ലോട്ടസ് കാര്‍സ്.
പ്രോട്ടോണിന്റെ മാതൃ കമ്പനിയായ ഡിആര്‍ബി-ഹൈകോമിനാണ് ഗീലി പണം നല്‍കുന്നത്. മലേഷ്യ ആസ്ഥാനമായ ഡിആര്‍ബി-ഹൈകോമില്നിന്ന് 49 ശതമാനം ഓഹരി ഗീലി ഓട്ടോ വാങ്ങും. ഇതോടെ ലോട്ടസ് കാര്‍സിന്റെ മുഴുവന്‍ നിയന്ത്രണവും ഗീലിയുടെ കയ്യിലാകും.
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പും ലോട്ടസ് കാറിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലായിരുന്നു. പിഎസ്എ ഗ്രൂപ്പ് ഈയിടെ ഓപല്‍, വോക്സ്ഹാള്‍ എന്നീ വാഹന നിര്‍മ്മാതാക്കളെ ഏറ്റെടുത്തിരുന്നു. ഈയിടെയാണ് ലോട്ടസ് കാര്‍സ് ലാഭത്തിലായത്. ഗീലിയുടെ പൂര്‍ണ്ണ ഉടമസ്ഥതയില്‍ ലാഭം തുടരുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: