ഗാസ: ഇസ്രയേലിനു വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് മൂന്നു പാലസ്തീനികളെ ഹമാസ് സുരക്ഷാ സേന തൂക്കിലേറ്റി. മാര്‍ച്ചില്‍ ഹമാസിന്റെ ഉന്നത കമാന്‍ഡറായ മാസെന്‍ ഫഖാ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് മൂവരേയും ഹമാസ് തൂക്കിലേറ്റിയത്.
തൂക്കിലേറ്റപ്പെട്ടവരില്‍ ഒരാള്‍ക്ക് ഫഖായുടെ മരണവുമായി നേരിട്ട് ബന്ധമുണ്ട്. ഫഖായുടെ തലയ്‌ക്കും നെഞ്ചിലും വെടിയുതിര്‍ത്തതായി ഇയാള്‍ സമ്മതിച്ചിരുന്നു. മറ്റു രണ്ടു പേര്‍ക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ല.
പാലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസിന്റെ അനുമതിയില്ലാതെ ഇവരെ തൂക്കിലേറ്റരുതെന്ന് ഗാസാ മനുഷ്യാവകാശ സംഘടന വാദിച്ചിരുന്നു. എന്നാല്‍ അബ്ബാസിന്റെ അംഗീകാരമില്ലാതെ വിധി നടപ്പിലാക്കാന്‍ ഹമാസ് കോടതി അനുമതി നല്‍കുകയായിരുന്നു.
















