Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സൗജന്യ അരി മറിച്ച് വില്‍ക്കാന്‍ ശ്രമം; ആറ് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:57 pm IST
in Idukki

കുമളി: സൗജന്യ വിതരണത്തിനായി റേഷന്‍ കടകള്‍ക്ക് ലഭിക്കുന്ന അരി സ്വകാര്യ കച്ചവടക്കാര്‍ക്ക് മറിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് റേഷന്‍ ചില്ലറ വ്യാപാരികളും ഇവരുടെ സഹായികളും പോലീസ് പിടിയിലായി.

വണ്ടിപ്പെരിയാറിന് സമീപത്തെ റേഷന്‍ അംഗീകൃത ചില്ലറ വ്യാപാരികളായ പശുമല സ്വദേശി എന്‍ വി രവി (43), വണ്ടിപ്പെരിയാര്‍ സ്വദേശികളായ സന്തോഷ്‌കുമാര്‍ (41), പ്രസാദ് (52)എന്നിവരും ശിവകുമാര്‍ (49), പത്തനംതിട്ട സ്വദേശി ലതീഷ്‌കുമാര്‍(42), കാഞ്ഞിരപ്പള്ളി സ്വദേശി അഫ്‌സല്‍ (40) എന്നിവരെയുമാണ് പോലീസ് പിടികൂടിയത്. പ്രതികളുടെ രഹസ്യസങ്കേതത്തില്‍ നിന്ന് 50 കിലോ തൂക്കം വരുന്ന 48 ചാക്ക് റേഷനരിയും, മാറ്റി നിറക്കാന്‍ കരുതിവച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകളും സീലിങ് ഉപകരണങ്ങളും കണ്ടെടുത്തു. പച്ചരി, കുത്തരി, വെള്ള അരി, തുടങ്ങിയ മൂന്നു വിഭാഗത്തില്‍പ്പെട്ട അരികളും ഒരു ചാക്ക് ഗോതമ്പുമാണ് പിടികൂടിയത്. ഗോഡൗണില്‍ നിന്ന് അരി കടത്തിക്കൊണ്ടുപോകാന്‍ എത്തിച്ച പിക്-അപ്പ് വാനും കസ്റ്റഡിയില്‍ എടുത്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വണ്ടിപ്പെരിയാറിന് സമീപം വിവിധ സ്ഥലങ്ങളില്‍ റേഷന്‍ ചില്ലറ വില്‍പന നടത്തി വരുന്ന രവി, സന്തോഷ്‌കുമാര്‍, പ്രസാദ് എന്നിവര്‍ സൗജന്യ വിതരണത്തിനായി സര്‍ക്കാര്‍ നല്‍കുന്ന അരി കാര്‍ഡ് ഉടമകള്‍ക്ക് നല്‍കാതെ  രവിയുടെ വണ്ടിപ്പെരിയറിലുള്ള രഹസ്യ ഗോഡൗണില്‍ എത്തിച്ച് പ്ലാസ്റ്റിക് ചാക്കുകളില്‍ മാറ്റി നിറച്ച്  കാഞ്ഞിരപ്പള്ളിയിലുള്ള സ്വകാര്യ കച്ചവടക്കാര്‍ക്ക് കാലങ്ങളായി മറിച്ചു വില്പന നടത്തിവരികയായിരുന്നു. ഇവരുടെ സഹായികളായി പ്രവര്‍ത്തിച്ച് വരുന്നയാളാണ് ശിവകുമാര്‍. ഇടനിലക്കാര്‍ക്ക് വേണ്ടി അരി കടത്തി കൊണ്ട് പോകാന്‍ എത്തിയവരാണ് ലതീഷ് കുമാര്‍, അഫ്‌സല്‍ എന്നിവര്‍.

അരി വിറ്റിരുന്നത്

30 രൂപയ്‌ക്ക്

തോട്ടം തൊഴിലാളികളായ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ നല്‍കുന്ന അരി ഒരു കിലോയ്‌ക്ക് 30 രൂപ വരെ വില വാങ്ങിയാണ് ഇവര്‍ സ്വകാര്യ കച്ചവടക്കാര്‍ക്ക് വില്പന നടത്തിയിരുന്നത്. വര്‍ഷങ്ങളായി സംഘം ചേര്‍ന്ന് കരിഞ്ചന്തയില്‍ കച്ചവടം നടത്തിയിരുന്ന ഇവരുടെ കടകളില്‍ മാത്രം സൗജന്യ അരി ലഭിക്കാതെ വരുന്നത് പതിവായതോടെ കാര്‍ഡ് ഉടമകള്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് നടത്തിയ പരിശോധനയില്‍ എസ്‌ഐ ബാജിത് ലാലിന്റെ നേതൃത്വത്തിലാണ് കേസ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Astrology

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.