കുവൈത്ത് സിറ്റി: കുവൈത്ത് ഇറാന്‍ അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച പ്രാവിനെ കസ്റ്റംസ് പിടികൂടി. പ്രാവിന്റെ പുറത്ത് ചെറിയ ബാഗിന്റെ രൂപത്തില്‍ കെട്ടിവച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 178 മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി.
മയക്കുമരുന്ന് ബാഗുമായി 100 മൈലുകള്‍ വരെ സഞ്ചരിക്കാനുള്ള കഴിവ് പ്രാവുകള്‍ക്കുണ്ട്. കുവൈത്ത് ദിനപത്രമായ അല്‍ റായ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. 2015 മുതല്‍ കുവൈത്തില്‍ മയക്കുമരുന്ന് കടത്തലിനായി പക്ഷികളെ വന്‍തോതില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
















