കോഴിക്കോട്: മിഠായിത്തെരുവിലെ സുരക്ഷാ പരിശോധന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡ ന്റ് ടി. നസിറുദ്ദീനും ഒരു സം ഘം വ്യാപാരികളും രംഗത്തെത്തിയത് അരമണിക്കൂറോളം പരിശോധന തടസ്സപ്പെടാന്‍ കാരണമായി.
ഇന്നലെ രാവിലെ പത്തോടെയാണ് സംയുക്ത സംഘം മിഠായിത്തെരുവിലെ കടകളില്‍ പരിശോധന തുടങ്ങിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നശേഷമായിരുന്നു പരിശോധന. ജില്ലാ കലക്ടര്‍ പരിശോധനയ്‌ക്ക് തുടക്കം കുറിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് നസിറുദ്ദീനും സംഘവും സ്ഥലത്ത് എത്തിയത്. അപ്പോഴേയ്‌ക്കും അഞ്ചോളം കടകളില്‍ പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. നോട്ടീസ് നല്‍കാതെ നടത്തുന്ന പരിശോധന അംഗീകരിക്കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ ഗുണ്ടായിസമാണ് കാണിക്കുന്നതെന്നും പറഞ്ഞ് നസിറുദ്ദീന്‍ പരിശോധനാ സംഘത്തോട് തട്ടിക്കയറി. കൂട്ടമായി എത്തി പരിശോധിക്കുന്നത് തടയുമെന്നും പരിശോധനയുടെ പേരില്‍ മണിക്കൂറുകളോളം കച്ചവടത്തിന് തടസ്സം സൃഷ്ടിക്കുകയുമാണെന്നായിരുന്നു നസിറുദ്ദീന്റെ പരാതി. മുന്‍കൂട്ടി നോട്ടിസ് നല്‍കിയതിനുശേഷമാണ് പരിശോധനക്കെത്തിയതെന്നും മിഠായിത്തെരുവിന്റെ സുരക്ഷയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ്യൂനസിറുദ്ദീനും സംഘവും വഴങ്ങിയില്ല. തങ്ങള്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും അതുകേള്‍ക്കാന്‍ നസിറുദ്ദീനും സംഘവും തയ്യാറായില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കലക്ടറെ വിവരം അറിയിക്കുകയും അല്പസമയം പരിശോധന നിര്‍ത്തിവെക്കുകയും ചെയ്തു. ഇതോടെ നസിറുദ്ദീനും സംഘവും മുദ്രാവാ ക്യം മുഴക്കി സ്ഥലത്തു നി ന്നും പോയി.
നസിറുദ്ദീന്റെ അഭിപ്രായ ത്തെ എതിര്‍ത്തുകൊണ്ട് വലിയൊരുവിഭാഗം വ്യാപാരികള്‍ അന്വേഷണസംഘത്തോ ട് സഹകരിക്കാന്‍ തയ്യാറായി രംഗത്തെത്തി. അപ്പോഴേയ് ക്കും ടൗണ്‍ സിഐ മനോജിന്റെ നേതൃത്വത്തില്‍ പോലീ സ് സംഘവും സ്ഥലത്തെത്തി. സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യാപാരികള്‍ അറിയിച്ചതോടെ പരിശോധന തുടരാന്‍ സിഐ നിര്‍ദ്ദേശം നല്‍ കി. കലക്ടറുടെ നിര്‍ദ്ദേശപ്ര കാരമുള്ള പരിശോധന തടഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് സിഐ പറഞ്ഞതോടെ പ്രതിഷേധക്കാര്‍ പിന്നാക്കം പോയി. അതോടെ സംയുക്ത സംഘം പരിശോധന പുനരാരംഭിക്കുകയായിരുന്നു.
















