നാദാപുരം: ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സര്‍ക്കാര്‍ സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തവാദിയായവരെ അറസ്റ്റ് ചെയ്യുക, സംഭവത്തില്‍ നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവരിക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ വൈകുന്നേരം ബി ജെപി വളയം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തുന്നതില്‍ മന്ത്രി ബാലന്റെ ഭാര്യയ്‌ക്ക് പങ്കുണ്ടോ എന്നത് അന്വേഷണ വിധേയമാക്കണം. സംസ്ഥാന മന്ത്രിസഭയില്‍ ഉള്ളവര്‍ തന്നെ ഈ കേസ് അട്ടിമറിക്കാന്‍ കൂട്ട് നില്‍ക്കുകയാണ്. കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ പ്രതികളെ പിടികൂടാന്‍ ആവില്ല. സുപ്രിം കോടതിയില്‍ തെളിവ് ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് ഈ കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ താല്‍പര്യത്തിന് തെളിവാണ്. സംഭവം നടന്ന് രണ്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതില്‍ അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ട പ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ സി. ബാബു അധ്യക്ഷതവഹിച്ചു, മേഖലാ സെക്രട്ടറി എം. പി. രാജന്‍, മണ്ഡലം പ്രസിഡന്റ് അഡ്വ. രതീഷ്‌കുമാര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്‍, പത്ഭനാഭന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, സിനൂപ്‌രാജ്, ജി.എസ് ഗിരിഷ് എന്നിവര്‍ സംസാരിച്ചു.
















