Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുളനടയിലേത് ജനാധിപത്യത്തിന്റെ വിജയം; അവിശുദ്ധ കൂട്ടുകെട്ട് തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 06:43 pm IST
in Pathanamthitta

പന്തളം: കുളനട ഗ്രാമപഞ്ചായത്തില്‍ ഭരണം ബിജെപി നേടിയത് ജനാധിപത്യത്തിന്റെ വിജയം. പഞ്ചായത്തില്‍ കൂടുതല്‍ വാര്‍ഡുകളില്‍ വിജയിച്ച ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഇടതുമുന്നണിയും കോണ്‍ഗ്രസ്സും ഒത്തു ചേന്ന് നടത്തിയ അവിശുദ്ധ കൂട്ടുകെട്ട് തകര്‍ന്നതാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ അശോകന്‍ കുളനട പഞ്ചായത്ത് പ്രസിഡന്റായതോടെ സിപിഎമ്മിനോടും കോണ്‍ഗ്രസ്സിനോടുമുള്ള മധുരപ്രതികാരമായി അത് മാറി.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 16 അംഗ ഭരണസമിതിയില്‍ ബിജെപി ഏഴ് സീറ്റ് കരസ്ഥമാക്കി കുളനട പഞ്ചായത്തില്‍ ചരിത്രവിജയം നേടിയിരുന്നു. കോണ്‍ഗ്രസ്സിന് നാലും ഇടതുമുന്നണിക്ക് മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒരു എല്‍ഡിഎഫ് സ്വതന്ത്രനും ഒരു സിപിഎം വിമതനും വിജയിച്ചിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം നടത്തി വന്നിരുന്നത്. സൂസന്‍ തോമസിനെ പ്രസിഡന്റും എത്സി ജോസഫിനെ വൈസ് പ്രസിഡന്റുമാക്കി കോണ്‍ഗ്രസ്സും എല്‍ഡിഎഫും പരസ്പരം പിന്തുണയ്‌ക്കുകയായിരുന്നു.

കഴിഞ്ഞ 27ന് ബിജെപി കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് നിലവിലുണ്ടായിരുന്ന എല്‍ഡിഎഫുകാരായ പ്രസിഡന്റ് സൂസന്‍ തോമസും വൈസ് പ്രസിഡന്റ് എത്സി ജോസഫും പുറത്തായത്. പഞ്ചായത്തില്‍ ഭരണം സ്തംഭിച്ചതാണ് ബിജെപി അവിശ്വാസം കൊണ്ടുവരാന്‍ കാരണം. അവിശ്വാസ പ്രമേയം കോണ്‍ഗ്രസ്സിലെ 4 അംഗങ്ങളുടെയും കൂടി പിന്തുണയോടെയാണ് പാസ്സായത്. കോണ്‍ഗ്രസ് നല്‍കിയ വിപ്പ് ലംഘിച്ചാണ് ഇവര്‍ അവിശ്വാസത്തെ പിന്തുണച്ചത്.

ഇന്നലെ രാവിലെ 11നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നടപടികളാരംഭിച്ചത്. അശോകന്‍ കുളനടയുടെ പേര് ബിജെപിയിലെ രാജി ടി.വി. നിര്‍ദ്ദേശിച്ചു. പി. ആര്‍. മോഹന്‍ദാസ് പിന്താങ്ങി. എല്‍ഡിഎഫിനു വേണ്ടി എത്സി ജോസഫ് പോള്‍ രാജിന്റെ പേര് നിര്‍ദ്ദേശിക്കുകയും സൂസന്‍ തോമസ് പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ്സിലെ സജി പി. ജോണിന്റെ പേര് ജിജി ജോര്‍ജ്ജ് നിര്‍ദ്ദേശിച്ചു. സതി എം. നായര്‍ പിന്താങ്ങി. കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ബാലറ്റ് പേപ്പര്‍ വാങ്ങിയെങ്കിലും അവരുടെ വോട്ടുകള്‍ അസാധുവാക്കുകയായിരുന്നു. തുടര്‍ന്നു രണ്ടാം ഘട്ടത്തില്‍ അശോകന്‍ കുളനടയും പോള്‍ രാജും തമ്മില്‍ നടന്ന മത്സരത്തില്‍ 5 വോട്ടുകള്‍ക്കെതിരെ 7 വോട്ടുകള്‍ നേടി അശോകന്‍ കുളനട വിജയിച്ചു. കോണ്‍ഗ്രസ്സ് അംഗങ്ങള്‍ വിട്ടുനിന്നു.

ഉച്ചയ്‌ക്കു 2നു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും രാവിലത്തേതിന്റെ തനിയാവര്‍ത്തനമായിരുന്നു. ശോഭന അച്യുതന്റെ പേര് സുരേഷ് എം.എസ്. നിര്‍ദ്ദേശിക്കുകയും സന്തോഷ് എം.എസ്. പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ്സിലെ സതി എം. നായരുടെ പേര് സജി പി ജോണ്‍ നിര്‍ദ്ദേശിക്കുകയും ശശികല സുരേഷ് പിന്താങ്ങുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിശ്വകലയെ ശ്രീലതാ മോഹന്‍ നിര്‍ദ്ദേശിച്ചു. പോള്‍ രാജ് പിന്താങ്ങി. ശോഭനയ്‌ക്ക് 7 വോട്ടും വിശ്വകലയ്‌ക്ക് 5വോട്ടും ലഭിച്ചു. കോണ്‍ഗ്രസ്സംഗങ്ങള്‍ വോട്ട് അസാധുവാക്കി. തുടര്‍ന്നു നടന്ന വോട്ടടുപ്പില്‍ 7 വോട്ടുകള്‍ നേടി ശോഭന അച്യുതന്‍ വിജയിച്ചു. വിശ്വകലയ്‌ക്ക് 5 വോട്ടുകള്‍ ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.