അനാരോഗ്യകരമായ ഭക്ഷണശീലവും മാനസിക പിരിമുറുക്കവും വ്യായാമമില്ലായ്മയും ഇന്ത്യയിലും പ്രമേഹരോഗികളുടെ എണ്ണം കൂട്ടുന്നു. ആരോഗ്യകരമായ ഭക്ഷണശീലം രോഗങ്ങളകറ്റാന്‍ കുറയൊക്കെ സഹായിക്കും. ഷുഗര്‍ എന്ന് ഓമനപ്പേരുളള പ്രമേഹരോഗത്തിന്റെ സാധ്യത കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.
1. പച്ച നിറത്തിലുള്ള ഇലക്കറികള്‍
ദിവസവും ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ടൈപ്പ് 2 പ്രമേഹത്തില്‍ നിന്ന് രക്ഷ നേടാം.
2. പയറുവര്‍ഗ്ഗങ്ങള്‍
ടൈപ്പ് 2 പ്രമേഹം ബാധിച്ചവര്‍ ദിവസവും ഒരു കപ്പ് പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് അടങ്ങിയ പച്ചക്കറിയാണിത്.
3. നട്സ്
ദിവസവും നിലക്കടല കഴിക്കുന്നത് പ്രമേഹ സാധ്യത 21 ശതമാനം കുറയ്ക്കുന്നു. ദിവസവും കുറച്ച് ബദാം, അണ്ടിപ്പരിപ്പ് മുതലായവ കഴിക്കുന്നത് വളരെ നല്ലതാണ്.
4. ഓട്സ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഓട്സ് ഉത്തമമാണ്. ഓട്സില്‍ അടങ്ങിയ ബീറ്റാ ഗ്ലൂക്കന് എന്ന നാരുകള്‍ പ്രമേഹരോഗിക്ക് വളരെ പ്രയോജനകരമാണ്.
5. ഓറഞ്ച്, നാരങ്ങ
നാരാങ്ങാ വര്‍ഗ്ഗത്തില്‍പ്പെട്ട ഫലങ്ങള്‍ ടൈപ്പ് 2 പ്രമേഹമുളളവര്‍ക്ക് നല്ലതാണ്. പ്രമേഹബാധിതരായവര്‍ക്ക് ജീവകം സിയുടെ അളവ് കുറവായിരിക്കും. അതുകൊണ്ടു തന്നെ ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ ഈ ഫലങ്ങള്‍ തീര്‍ച്ചയായും ഗുണം ചെയ്യും.
6. ഗ്രീന്‍ ടീ
പ്രമേഹസാധ്യത കുറയ്ക്കാന്‍ ദിവസവും ഒരുകപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഫഌനോയ്ഡുകളാല് സമ്പന്നമായ ഗ്രീന്‍ ടീ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തിനു സഹായകമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: