ഉദുമ: യുവമോര്‍ച്ച യൂണിറ്റ് യോഗം നടക്കുന്നതിനിടയില്‍ ബി.ജെപി അച്ചേരി ബൂത്ത് കമ്മറ്റി ഓഫീസില്‍ കയറി സിപിഎം നടത്തിയ അക്രമത്തില്‍ യൂണിറ്റ് പ്രസിഡന്റ് ജയകൃഷ്ണന് മൂട്ട, ജനറല്‍ സെക്രട്ടറി സജീഷ് ബിര്മി, മനോജ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുമ്പ് വടികൊണ്ടുള്ള അക്രമത്തില്‍ സജീഷിന്റെ തലയ്ക്കും, പുറത്തും പരിക്കേറ്റു. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ച്രികിത്സ തേടി. നേരത്തെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി അംഗം ശ്രീരാജിനും മര്‍ദ്ദനമേറ്റിരുന്നു. ശ്രിരാജും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം പ്രവര്‍ത്തകരായ ബിനോയ്, ദിലീപ് കുഞ്ഞിരാമന്, ജിതിന്, ജയ്ഷാല്‍, അവില് കരിപ്പോടി എന്നിവരാണ് ശ്രീരാജിനെ അക്രമിച്ചത്. അക്രമികള്‍ ഓഫീസിന്റെ ജനല്‍ ചില്ല് തകര്‍ക്കുകയും, കസേര നശിപ്പിക്കുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകരായ ദിലീപ്, കൃഷാന്ത്, നിതിന്പാല്, സൂരജ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ 10ഓളം വരുന്ന സംഘമാണ് യോഗത്തിന് നേര്‍ക്ക് അക്രമം നടത്തിയതെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: