കാസര്‍കോട്: ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ്മിഷനും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നടപ്പിലാക്കുന്ന സാന്ത്വനം ചികിത്സാ പദ്ധതിയുടെ ഭാഗമായുളള മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. ദുരിതബാധിതരില്‍ ആയുര്‍വ്വേദ ചികിത്സ ആവശ്യമുളളവരെ കണ്ടെത്തി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായാണ് പഞ്ചായത്തുകള്‍ തോറും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നത്. ഇന്ന് വെളളിക്കോത്ത് ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറി, 30 ന് ഹരിപുരം ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറി, ഏപ്രില്‍ അഞ്ചിന് കളളാര്‍ പഞ്ചായത്ത് ഹാള്‍, ആറിന് പെര്‍ള പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, എന്‍ഡോസള്‍ഫാന്‍ ഐഡന്റിറ്റി കാര്‍ഡ്, മരുന്നുകള്‍ക്ക് കുപ്പികള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: