കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ബജറ്റ് വെറും കണക്കുകള്‍ കൊണ്ടുള്ള കളിമാത്രമായി മാറിയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണയും. പദ്ധതികള്‍ക്ക് ആകര്‍ഷകമായ പേരുകള്‍ നല്‍കിയെന്നതിനപ്പുറം പ്രതീക്ഷയ്ക്ക് വകയുള്ള പ്രഖ്യാപനങ്ങളൊന്നും തന്നെ ബജറ്റിലില്ല. ആറ് റോഡുകള്‍ മാതൃകാ റോഡുകളായി മെക്കാഡം ടാര്‍ ചെയ്യുമെന്ന് പറഞ്ഞിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ടാറിംഗിനുള്ള അംഗീകാരം തന്നെ വാങ്ങിയെടുത്തത് മാര്‍ച്ച് ഒന്നിനാണ്. ഭരണസമിതി വേണ്ടത്ര സമ്മര്‍ദം സംസ്ഥാന സര്‍ക്കാറില്‍ ചെലുത്തിയിരുന്നുവെങ്കില്‍ റോഡുകള്‍ ഇന്ന് ഗതാഗതത്തിന് തുറന്ന് കൊടുക്കുവാന്‍ സാധിക്കുമായിരുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറും, ഇപ്പോഴുള്ള എല്‍ഡിഎഫ് സര്‍ക്കാറും ജില്ലാ പഞ്ചായത്തിന് ലഭിക്കാനുള്ള 41.5 കോടി രൂപയാണ് തടഞ്ഞ് വെച്ചിരിക്കുന്നത്. ഇരുകൂട്ടര്‍ക്കും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമാണ് ഉള്ളത്. ഇക്കാര്യത്തില്‍ നിരവധി തവണ ശ്രീകാന്ത് പ്രത്രേക ഭരണ സമിതി യോഗം വിളിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടതാണ്. ഭരണഘടനാ സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലാണ് ഇത് അത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. സംസ്ഥാന സര്‍ക്കാറിന്റെ കൈവശമുള്ള ഈ തുക ലഭിച്ചില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമമാണ് ജില്ലാ പഞ്ചായത്ത് നടത്തുന്നത്. അവകാശപ്പെട്ട പണം വാങ്ങാന്‍ ശ്രമിക്കാത്തത് ഭരണസമിതിയുടെ ഭാഗത്തുനിന്നുമുള്ള വലിയ വീഴ്ചയാണ്.
കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്ന ജലസുരക്ഷാ പദ്ധതി കടലാസില്‍ മാത്രമായി ഒതുങ്ങി. പദ്ധതികള്‍ക്ക് പണമില്ലാത്തത് ജില്ലയുടെ സമഗ്ര വികസനത്തിന് തടസ്സമായി മാറി. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ല. കണക്കിലെ കളികള്‍ കൊണ്ടുള്ള സര്‍ക്കസ്സിന് പകരം യഥാര്‍ത്ഥ ചിലവഴിക്കല്‍ നടത്താന്‍ ഭരണസമിതി തയ്യാറാകണം. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ ഗുണം യഥാര്‍ത്ഥ ഗുണഭോക്താവില്‍ പൂര്ണ്ണമായുമെത്തിച്ചേരുന്നതില് പരാജയമാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പാണ് ബജറ്റ് അവതരിപ്പിച്ചത്. മുന്‍ബാക്കിയടക്കം 223.75 കോടി രൂപയുടെ പ്രതീക്ഷിത വരവും 223.19 കോടി രൂപയുടെ പ്രതീക്ഷിത ചെലവുമുള്‍പ്പെടെ 56 ലക്ഷം രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
അടുത്ത തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലും ബിജെപി മുന്നേറ്റം കുറിക്കും: വി.വി.രാജന്
നീലേശ്വരം: ഉത്തരേന്ത്യ കീഴടക്കിയ ബിജെപി അടുത്ത തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലും വന്‍ മുന്നേറ്റം കുറിക്കുമെന്ന് കോഴിക്കോട് മേഖല പ്രസിഡണ്ട് വി.വി.രാജന് പ്രസ്താവിച്ചു. നീലേശ്വരത്ത് നടന്ന തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് എം.ഭാസ്കരന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്, ജില്ലാ ജന:സെക്രട്ടറി എ.വേലായുധന്, സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്, മണ്ഡലം ഇന്‍ ചാര്‍ജ് കൊവ്വല്‍ ദാമോദരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം: ടി.കുഞ്ഞിരാമന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി, എ.പി.ഹരീഷ്, മണ്ഡലം ജന:സെക്രട്ടറി പി.യു.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: