കാസര്‍കോട്: കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ ജില്ലയിലെ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും തൊഴിലാളി പ്രതിനിധികളുടെയും വ്യാപാരി-വ്യവസായി-തൊഴിലുടമ പ്രതിനിധികളുടെയും ഒരു യോഗം നാളെ രാവിലെ 11 മണിക്ക് കാസര്‍കേട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ബോര്‍ഡിന്റെ ചെയര്മാന്, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഈ ക്ഷേമനിധി ബേര്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളി-തൊഴിലുടമ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: